അറബികുത്ത് വൈറൽ ഗാനത്തിന് ചുവടു വച്ച് പ്രിയ താരങ്ങൾ.. ഏറ്റെടുത്ത് ആരാധകർ…

സമൂഹ മാധ്യമങ്ങളിൽ എല്ലാം സിനിമ വിശേഷങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ഒരുപാട് ട്രെൻഡിംഗ് വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യുന്നു. ട്രെൻഡിങ് ആയ ഫോട്ടോ ഷോട്ടുകളിലൂടെ സെലിബ്രേറ്റി പദവി നേടുന്നവർ മുതൽ വൈറൽ ഗാനത്തിന് ചുവടു പിടിച്ച് ഒരുപാട് ആരാധകരെയും കാഴ്ചക്കാരെ യും നേടുന്നവരും വരെ തകൃതിയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ വർത്തമാനങ്ങൾ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഒരു ഗാനമാണ് അറബി കുത്ത്. ഒരുപാട് പേരാണ് അറബി കുത്ത് വൈറൽ ഗാനത്തിന് ചുവടുപിടിച്ച് ഡാൻസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെക്കുകയും നിരവധി കാഴ്ചക്കാരെ നേടുകയും തരംഗം സൃഷ്ടിക്കുകയും ചെയ്തത്. സാധാരണക്കാരിൽ പലരും ആ ഗാനത്തിന് ചുവടു വച്ച് ഒരുപാട് ആരാധകരെ നേടി.

ഇപ്പോൾ വൈറൽ ഗാനത്തിന് ചുവടു വെച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക സിനിമാ പ്രേമികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ള എല്ലാ രശ്മിക മന്ദനയും വരുൺ ദവാനും ആണ്. വളരെ മനോഹമായി ചടുലമായ നൃത്ത ചുവടുകളുമായിട്ടാണ് താരങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. ഇരുവർക്കും ഒരുപാട് ആരാധകർ വൃന്ദങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ടായതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഡാൻസ് വീഡിയോ വൈറലായി.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ ക്രഷ് ആയി മാറിയ താരമാണ് രശ്മിക എന്നും പറയാതിരിക്കാൻ കഴിയില്ല. കിരിക്ക്  പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം  പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന്   ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. മികച്ച പ്രതികരണമാണ് രണ്ടു സിനിമകൾക്കും താരത്തിനു ലഭിച്ചത്. 

താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. വലിയ ആരാധകവൃന്ദവും താരത്തിനുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ചെയ്യാറുണ്ട്.

പ്രധാനമായും ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന താരമാണ് വരുൺ ധവാൻ. താരമൂല്യം കൂടിയ അഭിനേതാക്കളിൽ താരത്തിന്റെ പേരുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. ഒരുപാട് വർഷത്തോളമായി ഇപ്പോഴും താരം സിനിമ ഈ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

Rashmika
Rashmika
Rashmika
Rashmika