മലയാളത്തിലെ യുവ നായിക നടിമാരുടെ കൂട്ടത്തിൽ ക്യൂട്ട് ലുക്കിലുള്ള സുന്ദരിയാണ് കല്യാണി പ്രിയദർശൻ. താരം തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്തു. മലയാളത്തിൽ സിനിമകൾ ചെയ്തു വിജയിച്ചെങ്കിലും താരം തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.
2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. ഹലോ എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക,
പ്രൊഡക്ഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. വിജയങ്ങളായ ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്.
പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് താരം. സിനിമയോട് ബന്ധമുള്ള കുടുംബത്തിൽ നിന്ന് വന്നത് കൊണ്ടും മേഖലയിൽ മികവ് പ്രകടിപ്പിച്ചത് കൊണ്ടും വളരെ പെട്ടന്ന് താരം അറിയപ്പെട്ടു. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു. മികച്ച പ്രേക്ഷക പ്രീതിയാണ് താരം ഓരോ സിനിമകളിലൂടെയും നേടുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമാണ്. താരം നിരന്തരം തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്.
താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. താരം റെഡ് കളർ ലഹങ്കയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുത്തത്. ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.