വീണ്ടും അച്ചായത്തി ലുക്ക്‌!! 19 വർഷങ്ങക്കിപ്പുറവും ഒട്ടും മാറാതെ നമ്മുടെ മീര ജാസ്മിൻ… മകൾ ടീസറിൽ തിളങ്ങി മീര ജാസ്മിൻ…

വ്യത്യസ്തങ്ങളായ മത വിശ്വാസത്തോടെ ഒരുമിച്ച് ജീവിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള മകളുടെ ജീവിത കഥ വളരെ മനോഹരമായി അവതരിപ്പിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയാണ് മകൾ. ജയറാമും മീരാ ജാസ്മിനും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ദേവിക സഞ്ജയ് naslen തുടങ്ങിയ പുതിയ തലമുറയും ഇന്നസെന്റ് ശ്രീനിവാസൻ തുടങ്ങിയ എക്സ്പിരിയൻസഡ് ജനറേഷനും പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്.

മീരാ ജാസ്മിന്റെ ഒരുപാട് വർഷങ്ങൾക്കു ശേഷമുള്ള സജീവമായ ഒരു മുഴുനീള കഥാപാത്രമാണ് ഈ സിനിമയിലെ പുറത്തിറങ്ങാനിരിക്കുന്നത് എന്നത് സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ വലിയ ചർച്ചയായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം മീരാജാസ്മിൻ പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ ഉം മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ മകൾ എന്ന സിനിമയുടെ ആദ്യ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് സത്യൻഅന്തിക്കാട്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണങ്ങൾ ടീസറിനെ ലഭിക്കുകയും ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോ സാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷക പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള വളരെ മനോഹരമായ ഒരു കഥ തന്നെയായിരിക്കും മക്കൾ എന്ന സിനിമ പ്രേക്ഷകർക്ക് നൽകുക എന്നത് ടീസറിൽ നിന്നും വ്യക്തമാണ്.

അച്ചായത്തി ലുക്കിലാണ് മീരാജാസ്മിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻപ് താരം സജീവമായി ആയ അഭിനയിച്ചിരുന്ന കാലത്ത് വളരെ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടികൊടുത്ത കസ്തൂരിമാൻ എന്ന സിനിമയിൽ തരത്തിന്റെ അച്ചായത്തി കൈയടി നേടിയിരുന്നു. ഇപ്പോൾ ഒരുപാട് വർഷങ്ങൾക്കിപ്പുറം താരം അച്ചായത്തിയായി കാണുമ്പോൾ അതുപോലെ തന്നെ ഉണ്ട് ആ സൗന്ദര്യം ഈ വയസ്സിലും കാത്തുസൂക്ഷിക്കുന്നു എന്ന തരത്തിലാണ് കമന്റുകൾ ഉള്ളത്.

ഈയടുത്ത് പരലോകം പുൽകിയ കെപിഎസി ലളിത ക്ക് ആണ് സത്യൻ അന്തിക്കാട് ടീസർ സമർപ്പിച്ചിരിക്കുന്നത്. അതിന് കാരണം അദ്ദേഹം ടീസറിനെ കൂടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുമുണ്ട് “മകൾ’ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.

ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.”സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.”ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.’മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു എന്നാണ് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചത്.

Meera
Meera
Meera