അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ഷംന കാസിം. തന്റെ അഭിനയ വൈഭവം കൊണ്ടാണ് താരം വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ആരാധകരെ സ്വന്തമാക്കിയത്. മലയാളത്തിലും ഇതര ഭാഷകളിലും ആയി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടുന്നത്.
മലയാളത്തിലും ഇതര ഭാഷകളിലും ആയി മുൻനിര നായകന്മാരുടെ കൂടെ എല്ലാം കട്ടക്ക് അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ വേഷത്തെയും വളരെ തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഏതുവേഷവും താരത്തിന് പെട്ടെന്ന് ചെയ്യാൻ സാധിക്കും എന്ന് സംവിധായകർ അഭിപ്രായപ്പെടുന്നത്. അവരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉണ്ടാവുന്നതും അതുകൊണ്ടുതന്നെ.
അഭിനേത്രി എന്നതിനപ്പുറം താരത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതരം ഒരു കിടിലൻ ഡാൻസറാണ് എന്നതാണ്. അതിനനുസരിച്ച് താരം ശാരീരിക ആരോഗ്യത്തെയും സൗന്ദര്യത്തെയും വഴക്കത്തെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ വണ്ണം കൂട്ടിയതിനെ ക്കുറിച്ചും കൂടിയപ്പോൾ തെലുങ്കിൽ ഉള്ളവർ തന്നെ കളിയാക്കി എന്നുമാണ് താരം പറയുന്നത്. ഇപ്പോൾ എന്തായാലും ഒരു ഞെട്ടിക്കുന്ന മേക്ക് ഓവർ ആണ് നടത്തിയിരിക്കുന്നത്.
ഞെട്ടിക്കുന്ന മേക്കോവറിന് പിന്നിലെ കഥയാണ് ഇപ്പോൾ താരം തുറന്നുപറയുന്നത്. 70 കിലോയിൽ നിന്ന് 60 കിലോ ആയി എന്നും 60 കിലോ ഉണ്ടെങ്കിലും അത് കൊഴുപ്പല്ല പേശി ബലമാണ് എന്നും താരം വളരെ ആത്മവിശ്വാസത്തോടെയാണ് പ്രേക്ഷകർക്കു മുമ്പിൽ പറയുന്നത്. കൊച്ചിയില്‍ ആണ് താമസമെങ്കിലും താരം കണ്ണൂര്‍ സ്വദേശി ആയതുകൊണ്ടുതന്നെ എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയവ ആണ് എന്നാണ് ഭാരം കൂടിയ അതിനെക്കുറിച്ച് താരം പറയുന്നു തുടങ്ങുന്നത്.
ഇതിനോട് താരം ചേർത്ത് പറയുന്നത് വീട്ടില്‍ എല്ലാവരും നല്ല ഭക്ഷണപ്രിയരുമാണ് എന്നതാണ്. എന്നാല്‍ ഡാൻസ് പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ വണ്ണമുണ്ടെങ്കില്‍ അത് നമ്മുടെ സ്റ്റാമിനയെ ബാധിക്കും എന്നും എണ്ണം കൂടുമ്പോൾ ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആത്മവിശ്വാസം കിട്ടുന്നില്ല എന്നും താരം തുറന്നു പറയുന്നു. മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് ഞാന്‍ ഡയറ്റിങ്ങിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നത് എന്നും താരം കൂട്ടിച്ചേർത്തു.
തെലുങ്കില്‍ എല്ലാവരും വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും എന്നും കന്ധകോട്ടൈ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നി തുടങ്ങിയത് എന്നും ആണ് താരം പറഞ്ഞത്. അഞ്ചാറ് വര്‍ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിര്‍ദ്ദേശത്തോടെ ഡയറ്റ് നോക്കുകയാണ് എന്നും താരം പറഞ്ഞു.