
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ആദിതി റാവു. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ട് തന്നെയാണ്. മലയാളികൾക്കിടയിൽ താരം ഒരുപാട് വർഷങ്ങൾക്കു മുമ്പ് തന്നെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട് എങ്കിലും സൂഫിയുടെ സുജാത ആയതിനാൽ പിന്നെയാണ് മലയാളികൾക്കിടയിൽ താരം സ്ഥിരം ആയത്.



മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒ ടി ടി യിൽ റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. ഒരുപാട് നിറഞ്ഞ കയ്യടികൾ ലഭിച്ച ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അതിഥി റാവു ആയിരുന്നു. സൂഫിയുടെ സുജാതക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടാൻ സാധിച്ചത്.



വളരെ മനോഹരമായും തന്മയത്വത്തോടെയും ആണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയിലൂടെയാണ്. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയില് മമ്മൂട്ടിയോടൊപ്പം നായികയായാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് താരത്തിനെ ആദ്യ സിനിമക്ക് ലഭിച്ചത്.



ഇതരഭാഷകളിൽ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം അഭിനയിച്ചത് മലയാള സിനിമയിൽ ആണെങ്കിലും മലയാളത്തിനു പുറമേ തമിഴ് ഹിന്ദി തെലുങ്കു എന്നീ ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം വേഷമിട്ടു. ഡൽഹി സിക്സ്, റോക്ക് സ്റ്റാർ, മർഡർ ത്രീ, കാറ്റ് വിളയാടി, ഭൂമി, പത്മാവത്, ചക്ക ചിവന്ത വാനം, വി, സൂഫിയും സുജാതയും, ദി ഗേൾ ഓൺ ദി ട്രെയിൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.



താരം മലയാളത്തിൽ പ്രജാപതി സൂഫിയും സുജാതയും തുടങ്ങി രണ്ട് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ഏതു കഥാപാത്രവും വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. താരം ആദ്യമായി മലയാള സിനിമയിൽ തന്റെ ഇരുപതാമത്തെ വയസ്സിലാണ് അഭിനയിച്ചത് പ്രജാപതി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ഇരുപതാമത്തെ വയസ്സിൽ അഭിനയിച്ച താരം തന്റെ 35 ആമത്തെ വയസ്സിൽ ഇപ്പോൾ ദുൽഖർ സൽമാനൊപ്പം അഭിനയിച്ചിരിക്കുകയാണ്.



ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ മമ്മൂട്ടിയുടെ നായികയായ താരം ഒരുപാട് വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയുടെ മകന്റെ നായികയായി സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹേ സിനാമിക എന്ന തമിഴ് സിനിമയിലാണ് താരം ദുൽഖറിനൊപ്പം അഭിനയിച്ചത്. കാജൽ അഗർവാളും ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബ്രിന്ദ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് കോമഡി സിനിമയാണ് ഹേ സിനാമിക. പ്രായം പിന്നെ പിന്നെ കുറഞ്ഞു വരികയാണോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.






