
ചുരുങ്ങിയ കാലയളവു കൊണ്ട് വലിയ ആരാധക വൃന്തത്തെ സ്വന്തമാക്കാൻ മാത്രം തെളിമയുള്ള അഭിനയ വൈഭവം കാഴ്ച വെച്ച ഒരു മലയാള ചലച്ചിത്ര നടിയാണ് അന്ന ബെൻ. തന്റെ ആദ്യ സിനിമയിൽ തന്നെ വലിയ ഹിറ്റായതിൽ താരത്തിന് വളരെയധികം അഭിമാനിക്കാം. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.



പിന്നീട് അഭിനയിച്ച ഹെലൻ എന്ന സിനിമയിലും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ഒരുപാട് പ്രേക്ഷക പിന്തുണയും നല്ല അഭിപ്രായങ്ങളും താരത്തിനെ ലഭിക്കുകയും ചെയ്തു. നിസാരമാണെന്ന് കരുതുന്ന പലതും വളരെ വലിയ കാര്യങ്ങളാണ് എന്ന ആശയം മനോഹരമായി ചർച്ച ചെയ്ത സിനിമയായിരുന്നു അത്. ഹെലനിലെ അഭിനയത്തിന് താരത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത് നേട്ടം തന്നെയാണ്.



പിന്നീട് പുറത്തിറങ്ങിയത് കപ്പേളയാണ്. എല്ലാവർക്കും സ്വന്തം അനുഭവം എന്ന് തോന്നുന്ന തരത്തിലുള്ള അവതരണ മികവിലൂടെ ആണ് സിനിമ വിജയിച്ചത്. അതിനു ശേഷം പുറത്തു വന്ന സാറാസ് എന്ന സിനിമയിലെ മികച്ച വേഷം വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്. ഇപ്പോൾ പുറത്തിറങ്ങിയ നാരദൻ എന്ന സിനിമയിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.



ഇനി പുറത്തിറങ്ങാനിരിക്കുന്നത് നൈറ്റ് ഡ്രൈവ് എന്ന സിനിമയാണ് ട്രെയിലർ പുറത്തിറങ്ങിയതിനു ശേഷം വളരെ ആകാംക്ഷയോടെയും ഉദ്യോഗ ഭരിതമായ മാനസികാവസ്ഥയിലൂടെയും ആണ് പ്രേക്ഷകർ സിനിമയെ കാത്തിരിക്കുന്നത്.
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് താരം. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും നിറഞ്ഞ കയ്യടിയോടെ ആരാധകർ താരത്തിന്റെ ഓരോ വിശേഷങ്ങളും സ്വീകരിക്കുന്നത്.



അത്രത്തോളം പ്രേക്ഷകരെ പിന്തുണയും പ്രീതിയും താരത്തിനുണ്ട് എന്ന് ചുരുക്കം. എറണാകുളം സെന്റ് തെരേസ കോളേജിൽ നിന്ന് ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദം നേടിയത് താരം സിനിമകൾക്കപ്പുറം മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. കടൽത്തിരകൾക്കിടയിലൂടെ തീരം വീശിയടിക്കുന്ന മന്ദമാരുതനോട് സല്ലപിക്കുന്ന രൂപത്തിലാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. പതിവുപോലെ വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.





