ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. നർത്തകിയും ടെലിവിഷൻ അവതാരകയും ആയി താരം ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. അതിനപ്പുറം ഇപ്പോൾ സിനിമ ലോകത്തും താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2020 ൽ പുറത്തിറങ്ങിയ വസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സിനിമയിൽ ഭാഷകളിലെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ വൈഗയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ അഭിനയത്തിന് ലഭിക്കാറുള്ളത്. ഭാഷകൾക്കതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചതും അതുകൊണ്ടു തന്നെയാണ്.
സിനിമകൾക്ക് അപ്പുറം സീരിയലുകളാണ് താരത്തെ കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിച്ചത്. സീത എന്ന സീരിയൽ വളരെയധികം ജനപ്രിയം ആയിരുന്നു. വലിയ ആരാധക വൃന്തത്തെ സീത എന്ന പരമ്പരയുടെ മാത്രം താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സീതയുടെ രണ്ടാം പാർട്ടി ഇപ്പോൾ സംപ്രേക്ഷണം തുടങ്ങും എന്ന വാർത്തകളും വലിയ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
2009 മുതൽ താരം ചലചിത്ര മേഖലയിൽ സജീവമാണ് എങ്കിലും ഇപ്പോൾ മോഡലിംഗ് മേഖലയിലും സജീവമായി നില നിൽക്കുകയാണ്. സാഹിത്യത്തിൽ ബിരുദം നേടിയതിനു ശേഷമാണ് താരം നൃത്ത പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. എല്ലാത്തരം സംസ്കാരത്തിനും അനുസരിച്ചുള്ള വേഷ വിധാനങ്ങളും താരം പരീക്ഷിച്ചു വിജയിച്ചതാണ്. ഓരോ വേഷത്തിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമാ-സീരിയൽ അഭിനയത്തിന് പുറമേ ടെലിവിഷൻ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്. നർത്തകി എന്ന നിലയിൽ ഇപ്പോഴും താരം സ്റ്റേജ് ഷോകളിലും സജീവമാണ്. കൂടാതെ ചില പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഡാൻസ്-മ്യൂസിക് വീഡിയോകൾ നാടകങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ആൽബങ്ങൾ, എന്നിവയും താരം ചെയ്യുന്നു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരം ഒരുപാട് ആരാധകരെ നേടി.
താരത്തിന്റെ പേര് പൂജ വിജയ് എന്നാണെങ്കിലും സ്വാസിക എന്ന പേരിലാണ് കൂടുതൽ താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട് ഇപ്പോൾ താരം രതിപുഷ്പം എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. മനോഹരമായ ചുവടുകൾ കൊണ്ടാണ് താരമിപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടുന്നത്.