മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ആയതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച പേരായിരുന്നു സന്തോഷ് വർക്കി. ആറാട്ട് സിനിമയ്ക്ക് റിവ്യൂ എഴുതി ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സന്തോഷ് തരംഗമായത്. ആറാട്ടിൽ ലാലേട്ടൻ ആർ ആടുകയാണ് എന്നാണ് സന്തോഷ് എഴുതിയ റിവ്യൂ. ചെറുപ്പം മുതൽ തന്നെ മോഹൻലാൽ ഫാൻ ആണ് താരം.
വെറുമൊരു മോഹൻലാൽ ഫാൻ ബോയ് എന്ന് മാത്രം സന്തോഷിനെ വിശേഷിപ്പിച്ചാൽ പോരാ. മറ്റൊരുപാട് വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വ്യക്തിയാണ് സന്തോഷ്. എൻജിനീയർ ആയ ഇദ്ദേഹം ഐഐടിയിൽ വരെ പി എച്ച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആളാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ഇദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ എറണാകുളത്ത് പിഎച്ച്ഡി ചെയ്യുകയാണ് സന്തോഷ് വർക്കി. ഇതിനെല്ലാം അപ്പുറം പ്രശസ്തനായ ഒരു എഴുത്തുകാരൻ കൂടിയാണ് സന്തോഷ്. ഇങ്ങനെയൊക്കെ ആണെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇദ്ദേഹം സജീവമാണ്.. മോഹൻലാലിന്റെ ഫാൻ എന്ന നിലയിൽ നേക്കാൾ അപ്പുറത്തേക്ക് നീട്ടിയ മേനോനുമായുള്ള പ്രൊപ്പോസൽ ആണ് അദ്ദേഹത്തെ കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരമാക്കിയത് എന്ന് പറഞ്ഞാൽ തെറ്റാവില്ല.
ചലച്ചിത്ര അഭിനേത്രിയായ നിത്യാമേനോനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതിനുവേണ്ടി നിത്യാമേനോനോട് നേരിട്ടും അവരുടെ മാതാപിതാക്കളോടും സംസാരിച്ചിരുന്നു വർക്കി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ചത്. വിവാഹം കഴിക്കാൻ താല്പര്യമുള്ള വിഷയം കോളാമ്പി എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നിത്യാ മേനോനോട് നേരിട്ട് സംസാരിച്ചിരുന്നു എന്നും അന്ന് ഇതിനു വേണ്ടി നേരം കളയേണ്ട എന്നാണ് നിത്യ മറുപടി പറഞ്ഞത് എന്നും സന്തോഷ് പറഞ്ഞിരുന്നു.
കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ട് ആയിട്ടോ ഫാൻ ആയിട്ടോ ഒരു ഫോൺ കോൺടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും സന്തോഷ് നേരത്തെ പറഞ്ഞിട്ടുണ്ട്. നിത്യ മേനോന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചപ്പോൾ അതൊന്നും പറ്റില്ല എന്നായിരുന്നു അവർ നൽകിയ മറുപടി എന്നും സന്തോഷ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ സന്തോഷ് വർക്ക് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. എന്റെ പുറകെ വന്നാലും നിത്യ മേനോനെ വിവാഹം കഴിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ഫേസ്ബുക്ക് പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അവൾ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഒരു ഫോൺ കോൺടാക്ട് എങ്കിലും തരണമായിരുന്നു പ്രയത്നങ്ങൾ, സമയം മുതലായവ.ചതികൾ ധാരാളമായി നടക്കുന്ന ഹൃദയശൂന്യമായ മേഖലയാണ് സിനിമാ ഫീൽഡ്. മനുഷ്യത്വ രഹിതമായ മേഖലയും ആളുകളും. നിത്യ ജീവിതത്തിൽ ഒരിക്കൽ എന്റെ യഥാർത്ഥവും ആത്മാർത്ഥവുമായ സ്നേഹത്തെക്കുറിച്ച് ഓർത്ത് പശ്ചാത്തപിക്കും. അവൾ എന്നെ അർഹിക്കുന്നില്ല എന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.