സൗത്ത് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയമണി. അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകപ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച രൂപത്തിലാണ് താരം അഭിനയിച്ച് ഫലിപ്പിച്ചത്. അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവമാണ്.
2007 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ പരുത്തി വീരനിളെ കഥാപാത്രമാണ് തരത്തെ ജനകീയമാക്കിയത്. അതിനുമുമ്പ് രണ്ടായിരത്തി രണ്ടിലും മൂന്നിലും എല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും ഈ സിനിമയിലൂടെയാണ് ആൾ അറിയുന്ന വലിയ നടിയായി താരം മാറിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചിരുന്നു.
താരം മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2009ലാണ് കന്നട ഭാഷയിൽ സിനിമ പരീക്ഷിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യത്തേത്. തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര മേഖലയിലും താരം ഒരു കൈ നോക്കി. 2007ൽ തന്നെയാണ് തെലുങ്കിൽ താരം ഒരു സോഷ്യോ-ഫാന്റസി ചിത്രം ചെയ്തത്.
യമദോംഗ വലിയ വിജയമായതോടെ തെലുങ്ക് ഭാഷയിലും താരം ശ്രദ്ധേയമായി. 2008 ലാണ് ആദ്യമായി മലയാളത്തിൽ തിരക്കഥ എന്ന തന്റെ ആദ്യ സിനിമയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ഇഡൊല്ലെ രാമായണ, മന ഊരി രാമായണം തുടങ്ങിയവയും വലിയ വിജയങ്ങളായിരുന്നു. ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതും വളരെയധികം ശ്രദ്ധേയമായിരുന്നു.
മോഡലിംഗ് രംഗത്ത് താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെതായി പുറത്തു വന്ന പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും അനാവശ്യ കമന്റുകൾ രേഖപ്പെടുത്തുന്നത് ഇപ്പോൾ വലിയ വാർത്തയല്ല. അത്തരത്തിലൊരു കമന്റും അതിനെ താരം നൽകിയ ഒരു കിടിലൻ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അശ്ലീല ചിത്രങ്ങൾ അപ്ലോഡ് ചെയ്യാമോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഉടൻ തന്നെ താരം കിടിലൻ മറുപടിയും നൽകിയിട്ടുണ്ട്.ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ. അവർ ചെയ്തതിന് ശേഷം ഞാൻ ചെയ്യാം എന്നായിരുന്നു താരം നൽകിയ മറുപടി. കണക്കിന് കൊടുത്ത താരത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.