നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ പട്ടത്തിന് വേണ്ടി ഇന്നും മത്സരിച്ചു കൊണ്ടിരിക്കുന്ന, ഇനിയും നേരം വെളുക്കാത്ത നമുക്കിടയിൽ ഇപ്പോഴും സ്വയം പഴിച്ചു ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും ഒന്ന് ചിന്തിച്ചു നോക്കുക… നവ്യ നായരെക്കുറിച്ച് ഒരു തുറന്നെഴുത്ത്… കുറിപ്പ് വൈറൽ…

മലയാളത്തിലും ഇതരഭാഷാ സിനിമകളിലും തിളങ്ങിനിൽക്കുന്ന അഭിനേത്രിയാണ് നവ്യാനായർ. ഇടക്കാലത്ത് സിനിമ അഭിനയ മേഖലയിൽ നിന്ന് അല്പം വിട്ടുനിന്നു എങ്കിലും ഇപ്പോൾ ശക്തമായ ഒരു തിരിച്ചു വരവാണ് ഒരുത്തി എന്ന സിനിമയിലൂടെ താരം പ്രേക്ഷകർ മുമ്പിൽ സമർപ്പിക്കുന്നത്. വിവാഹത്തിന് മുമ്പ് സിനിമ മേഖലയിൽ സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് ചിത്രങ്ങളാണ് താരം സിനിമാപ്രേമികൾക്ക് സമ്മാനിച്ചത്.

മലയാളത്തിലും ഇതര ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ പ്രേക്ഷകനും നൽകുന്നത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. അഭിനയ മികവിനൊപ്പം കുലീനമായ സൗന്ദര്യവും താരത്തിന്റെ വലിയ പ്രത്യേകതയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്നത് നവ്യനായർ ആണെന്ന് പറഞ്ഞാൽ തെറ്റാകില്ല. അഭിമുഖങ്ങൾ ആണെങ്കിലും ഫോട്ടോകൾ ആണെങ്കിലും വാർത്തകൾ ആണെങ്കിലും താരം നവ്യയാണ്. ഇപ്പോൾ വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ താരത്തെ ഉദ്ധരിച്ചു കൊണ്ട് വന്ന ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം : നവ്യയുടെ രണ്ടേ രണ്ട് ഇന്റർവ്യു മാത്രമാണ് കണ്ടിട്ടുള്ളത്. ആദ്യത്തേത് ആനിയുടെ കുക്കറി ഷോ! അന്ന് ആനി: കുക്കിങ് ഇഷ്ടപ്പെടുന്ന ‘നല്ല’ ഒരു വീട്ടമ്മ ആണെങ്കിൽ….

നവ്യ: ഒരു മിനിറ്റ്, ഒരു മിനിറ്റെ…അല്ല ചേച്ചി , ഈ നല്ല വീട്ടമ്മ എന്ന് പറഞ്ഞാൽ കുക്കിങ് ഇഷ്ടപ്പെടണോ…അതോരോരുത്തരുടെ ഇഷ്ടമല്ലേ..കുക്കിങ് ഇഷ്ടമല്ലാത്തവർ നല്ല ഹോം മേക്കർ ആവില്ലേ? ആനി :ജബാ…ജബാ….ജബാ…

ഇന്ന് ജോണി ലൂക്കോസ് : സ്ത്രീകൾ മൾട്ടിടാസ്കിങ്ങിൽ മികവുറ്റവരാണ്… അതുകൊണ്ട് അവർക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ കഴിയും… നവ്യ : ആരാണ് സർ ഈ പറയുന്ന മൾട്ടിടാസ്‌കിങ്ങ് സ്വയം ആഗ്രഹിച്ചു ചെയ്യുന്നത്!? അവർക്ക് മറ്റു വഴികളില്ല. അവരിൽ അടിച്ചേൽപ്പിക്കപ്പെട്ട ജോലികൾ എല്ലാം ചെയ്ത് തീർക്കേണ്ടി വരുമ്പോൾ അവർ ഈ വാഴ്ത്തിക്കിട്ടിയ മൾട്ടിടാസ്ക്കർ പദവി ഏറ്റെടുത്ത് പോകുന്നതാണ്!!

പിന്നീട് നവ്യയെ വീണ്ടും കേട്ടു : ‘സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ഭർത്താവിനും കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണുങ്ങളോട്, നാളെയൊരിക്കൽ ലോകം ചോദിക്കും ‘ നിന്നോട് ആരു പറഞ്ഞു അവരിലേക്കും ഈ വീടിലേക്കും ഈ അടുക്കളയിലേക്കും മാത്രമൊതുങ്ങാൻ!! ഈ പറയുന്ന ഭർത്താവും കുട്ടികളും അവരുടെ വഴി തേടി പോയി തനിച്ചാകുമ്പോൾ മാത്രമാവും ലോകത്തിന്റെ ഈ ചോദ്യത്തിന് മുന്നിൽ അവൾ പകച്ചു നിൽക്കുക!!!’

ഈ പെൺകുട്ടി ഒരു മുതൽക്കൂട്ടാണ്… എന്നും സ്വന്തം നിലപാട് തുറന്ന് പറയുന്ന, വ്യക്തമായി സ്ത്രീയെന്ത് എന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പെണ്ണ്! നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ പട്ടത്തിന് വേണ്ടി ഇന്നും മത്സരിച്ചു കൊണ്ടിരിക്കുന്ന, ഇനിയും നേരം വെളുക്കാത്ത നമുക്കിടയിൽ ഇപ്പോഴും സ്വയം പഴിച്ചു ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും ഒന്ന് ചിന്തിച്ചു നോക്കുക.. ഇത് വരെ എന്തിനാണ് ജീവിച്ചത്? ആർക്കു വേണ്ടിയാണ് ജീവിച്ചത്? എങ്ങനെയാണ് ജീവിച്ചത്?? Deepa Seira

Navya
Navya