ഹിന്ദി സിനിമയിൽ സജീവമായ താരമാണ് സോനം കപൂർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്ന് പിന്നീട് ബോളിവുഡിൽ തന്റെ കഴിവു കൊണ്ട് പിടിച്ചു നിന്ന സിനിമ താരമാണ് പ്രശസ്ത ഹിന്ദി സിനിമാ താരം അനിൽ കപൂരിന്റെ മകളാണ് താരം.
2007 മുതൽ താരം അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ സവാരിയാ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. മികച്ച പ്രേക്ഷകപ്രീതി ഇന്നും താരം നിലനിർത്തുന്നു.
തുടർച്ചയായി ഒരുപാട് മികച്ച ഹിന്ദി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. നേതൃക്കാൻ എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടാൻ ഈ സിനിമയിലൂടെ താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. സിനിമാ മേഖലയിൽ താരം സജീവമായി നില നിൽക്കുമ്പോഴും മ്യൂസിക് വീഡിയോകളിലും താരം പങ്കെടുത്തിട്ടുണ്ട്.
2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ ‘നീർജ’ യിലെ അഭിനയത്തിന് ദേശീയ അവാർഡ് താരത്തിനു ലഭിച്ചു. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും താരത്തിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. 2012 മുതൽ 2016 വരെ ഫോബ്സ് ഇന്ത്യയുടെ മികച്ച 100 സെലിബ്രിറ്റികളിൽ താരത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു. സിനിമയിൽ സജീവമായതു പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. 31.1 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ കൂടുതലും വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം തന്റെ ഗർഭകാല ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഭർത്താവ് ആനന്ദിന്റെ മടിയിൽ തലവെച്ച് കിടന്ന് വയറിൽ കൈകൾ ചേർത്ത് വെച്ച് കിടക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആയെന്ന് വസ്ത്രത്തിൽ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ട താരത്തോട് താരം ഗർഭിണിയാണോ അതുകൊണ്ടാണോ ഇത്തരത്തിലുള്ള ഡ്രസ്സ് ധരിക്കുന്നത് എന്ന ചോദ്യത്തിന് ഗർഭിണിയാകുമ്പോൾ അറിയിക്കാം എന്നായിരുന്നു താരം മറുപടി പറഞ്ഞിരുന്നത്.
ഇപ്പോൾ എന്തായാലും സിനിമാപ്രേമികൾക്ക് ഇടയിലും ആരാധകർക്ക് ഇടയിലും വലിയ ആരവമായി താരത്തിനെ ഗർഭ വാർത്ത പുറത്തു വിട്ടിരിക്കുകയാണ്. ‘നാല് കൈകൾ…. ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ നിന്നെ വളർത്താൻ…. രണ്ട് ഹൃദയങ്ങൾ. അത് നിനക്ക് വേണ്ടി ഏകീകൃതമായി മിടിക്കു… ഓരോ ചുവടും…. ഒരു കുടുംബം. നിന്നെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല’ എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകളും വാർത്തയും വൈറൽ ആയിട്ടുണ്ട്.