‘ദ കശ്മീർ ഫയൽസ്’ സംവിധായകനെ പരിഹസിച്ച് സ്വര ഭാസ്കർ; നടിക്കെതിരെ ട്രോൾ മഴ….

in Entertainments

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യയിലൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ‘ദി കശ്മീർ ഫയൽസ്. ഒരുപക്ഷേ ഇന്ത്യയിൽ ഒട്ടാകെ ഒരു കലാപത്തിനു തിരികൊളുത്താൻ ഈ സിനിമക്ക് സാധിക്കും എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഈ സിനിമ മുന്നോട്ടു വെക്കുന്ന ആശയം അത്രത്തോളം ഭയാനകമാണ്.

തൊട്ടാൽ പൊള്ളുന്ന വിഷയമാണ് കാശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ പുറംലോകത്തേക്ക് സിനിമ സംവിധായകൻ കൊണ്ടുവന്നത്. തികച്ചും ഒരു വിഭാഗത്തെ വേട്ടയാടിയ മറ്റൊരു സമുദായത്തെ സമൂഹത്തിനു മുൻപിൽ മൊത്തത്തിൽ ക്രൂശിക്കുന്ന രൂപത്തിലാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ സിനിമക്ക് പല രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

സമുദായ പ്രശ്നം തന്നെയാണ് സിനിമയിൽ ഏറ്റവും കൂടുതൽ ആയി എടുത്തു കാണിക്കുന്നത്. ഒരു വർഗീയ കലാപം തന്നെ പൊട്ടിപ്പുറപ്പെടുവിക്കാൻ ഈ സിനിമയിലൂടെ സാധിക്കുമെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ സിനിമക്ക് രണ്ടു വഷങ്ങളിലൂടെ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പലരും അനുകൂലിച്ചും, മറ്റു ചിലർ പ്രതികൂലിച്ചും സിനിമക്ക് നേരെ വന്നു.

ഇപ്പോൾ ഈ സിനിമക്കെതിരെ വിമർശനവുമായി വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കർ. പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി കാശ്മീർ ഫയൽസ് എന്ന സിനിമയാണ് താരം ഉദ്ദേശിച്ചത് എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. വിമർശിച്ചവരിൽപെട്ട ഒരാൾ കൂടിയാണ് സ്വര ഭാസ്കർ.

താരം ട്വിറ്റെർ ലാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. താരത്തിന് ട്വീറ്റ് ഇങ്ങനെയായിരുന്നു. If you want someone to congratulate you for the ‘success’ of your efforts.. maybe don’t spend the last five years shitting on their heads. ആരെങ്കിലും നിങ്ങളുടെ പരിശ്രമത്തെ പ്രശംസിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, ചുരുങ്ങിയപക്ഷം അവരുടെ തലയിൽ കയറി വിലാസതിരിക്കുക. എന്നായിരുന്നു ട്വീറ്റ്. തുടർന്ന് താരത്തിനെതിരെ പല ട്രോളുകളും സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചു.

ഈ സിനിമ അനുകൂലിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ രംഗത്ത് വന്നിരുന്നു. കൂടാതെ ബോളിവുഡിലെ പ്രശസ്ത താരങ്ങളായ അക്ഷയ് കുമാർ യാമി ഗൗതം തുടങ്ങിയവരും സിനിമ അനുകൂലമായി മുന്നോട്ടുവന്നു. പക്ഷേ ഇതൊരു കലാപത്തിന് ആഹ്വാനം ആണെന്ന് ഒരുപാട് മതപണ്ഡിതന്മാർ അഭിപ്രായപ്പെടുകയും ചെയ്തു.

Swara
Swara

Leave a Reply

Your email address will not be published.

*