സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു… സ്വതന്ത്ര വീര സവര്‍ക്കറില്‍ കേന്ദ്ര കഥാപാത്രമായി രണ്‍ദീപ് ഹൂഡ…

in Entertainments

സ്വാതന്ത്ര്യ സമര സേനാനികളുടെ അഹോരാത്ര പ്രയത്നം കൊണ്ടും ബുദ്ധിപരമായ ശ്രമങ്ങൾ കൊണ്ടും ഒത്തൊരുമയോടെ പ്രവർത്തിച്ചത് കൊണ്ടും ആണ് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത്രത്തോളം കഷ്ടപ്പെട്ടു യാതനകൾ സഹിച്ചു സ്വാതന്ത്ര്യം നേടിത്തന്ന പല സ്വാതന്ത്ര്യ സമര സേനാനികൾക്കും അവർക്ക് അർഹതയുള്ള തരത്തിലുള്ള അംഗീകാരങ്ങളും പ്രാധാന്യവും ലഭിക്കാതെ പോയിട്ടുണ്ട്.

അത്തരത്തിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വീരനായകൻ ആണ് വി ഡി സർവക്കർ. അദ്ദേഹത്തിന്റെ കഥ ഒരു സിനിമയാക്കിയാൽ ജീവിതത്തിൽ വന്നു പോയ തെറ്റിദ്ധാരണകൾ നീക്കാനും അദ്ദേഹം കഠിനമായ ശ്രമങ്ങളിലൂടെയും മറ്റും സ്വാതന്ത്ര്യ സമരത്തിൽ എത്രത്തോളം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഇന്ത്യ മഹാരാജ്യത്തിന് മുമ്പിൽ തെളിയിക്കാനും തീർച്ചപ്പെടുത്താനും സിനിമ ഉപകാരപ്പെടും എന്നാണ് പ്രതീക്ഷ.

അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങിയിരിക്കുന്നത്. വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു എന്ന വാർത്ത വലിയ ആരവത്തോടെയാണ് സിനിമാ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.  ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിലാണ് സിനിമ പുറത്തിറങ്ങുന്നത്.  ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകൻ എന്നതും സിനിമ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്. കാരണം തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.

രണ്‍ദീപ് ഹൂഡയും ഈ കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷ്ടനും സന്തോഷവാനുമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കറെന്നും അദ്ദേഹമായി അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ആണ് താരം പറഞ്ഞത്. മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് മികച്ച സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിന്റെ സംവിധായക മികവിൽ പുതിയ ഒരു ചിത്രം കൂടി പിറക്കാനിരിക്കുകയാണ്.

ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയിരിക്കും സിനിമ ചിത്രീകരിക്കുന്നത് എന്ന് പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്നാണ് വളരെ സന്തോഷത്തോടെ  സിനിമയുടെ അണിയറ  പ്രവര്‍ത്തകര്‍ പറയുന്നത്.

  ജൂണിൽ ഷൂട്ട് തുടങ്ങുമെന്നും പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വരെ കുറിച്ചൊന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു പറഞ്ഞിട്ടില്ല. എന്തായാലും സിനിമയുടെ പുരോഗമന വാർത്തകളും റിലീസിംഗ് ഡേറ്റിനും വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.

Leave a Reply

Your email address will not be published.

*