
ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായ താരദമ്പതികൾ ആണ് ആര്യയും സയേഷയും. സിനിമയിൽ എത്തുന്നതിന് മുൻപ് മോഡലിംഗ് രംഗത്തും ആര്യ സജീവമായിരുന്നു. തമിഴിലെ അറിയപ്പെടുന്ന യുവനടന്മാരിൽ പ്രമുഖനാണ് ആര്യ. പറ്റിയൽ , നാൻ കടവുൾ, മദ്രാസപ്പട്ടിണം , ബോസ് എങ്കിറ ബാസ്‌കരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ താരത്തിന്റെ അഭിനയ വൈഭവം തങ്ങി നിൽക്കുന്നതായി.



മികച്ച തമിഴ് പുതു മുഖത്തിനുള്ള ഫിലിംഫെയർ അവാർഡും ഗൾഫ് ഡോട്ട് കോം സിനിമാ അവാർഡും താരം നേടിയതാണ്. സയേഷയും അഭിനയ വൈഭവത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ല. പ്രശസ്തനായ സിനിമ നടൻ ദിലീപ് കുമാറിന്റെ അനന്തരവൾ ആണ് സയേഷ. അതിനപ്പുറം തന്റെ കരിയർ അവരുടെ കൈകളിൽ ഭദ്രമാണ്. വിവാഹത്തിന് ശേഷം ഇരുവരും നായികാ നായകൻമാരായി ടെഡി എന്ന ഒരു ചിത്രം അഭിനയിച്ചിരുന്നു.



വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകരും സിനിമ അണിയറ പ്രവർത്തകരും നൽകിയിട്ടുള്ളത്. ഭാര്യയുടെ ആദ്യ സിനിമയായ ഉള്ളം കേക്കുമേ എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു. അഭിനയ ജീവിതത്തിൽ മാത്രമല്ല കുടുംബ ജീവിതത്തിലും താരം മികവ് പുലർത്തുന്നു. ബോംബെകാരി ആണെന്ന ഭാവമൊന്നും സയേഷക്കില്ല എന്നാണ് ആര്യ ഭാര്യയെ കുറിച്ചു പറഞ്ഞത്.



വളരെയധികം വിനയ പുരസ്സരം ആണ് കുടുംബക്കാരും ആയി വർത്തിക്കുന്നത് എന്നുമാണ് ഭാര്യയെക്കുറിച്ച് ആര്യയുടെ വാക്കുകൾ. മറ്റൊരു കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്യുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെങ്കിലും വളരെ സിമ്പിൾ ആയി സയേഷ അത് മാനേജ് ചെയ്തു എന്ന് ആര്യ സന്തോഷം പ്രകടിപ്പിച്ചിരുന്നത്. സയേഷ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നതാണ് ഭർത്താവ് ആരുടെ ഈ വാക്കുകളിൽ നിന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നത്.



ഇരുവരുടെയും അതി മനോഹരങ്ങളായ ചിത്രങ്ങൾ എപ്പോഴും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങൾ ഉൾപ്പെടെ പ്രേക്ഷകർക്ക് വേണ്ടി താരങ്ങൾ പങ്കുവെക്കാറുണ്ട്. അഭിനയ മികവ് കൊണ്ട് താരങ്ങൾക്ക് ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും തരംഗം സൃഷ്ടിക്കാറുണ്ട്.



ഇപ്പോൾ മൂന്നാം വിവാഹ വാർഷികത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സയേഷ ഒരു ഹൃദയ ഹാരിയായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. “ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വിവാഹ വാർഷിക ആശംസകൾ. എന്റേതായതിന് നന്ദി. ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്. എന്നെന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു” എന്നാണ് സയേഷ കുറിച്ചത്.





