പുഷ്പ 2ല്‍ സാമന്തയ്ക്ക് പകരം ഐറ്റം ഡാന്‍സുമായി ഈ ഹോട്ട് താരം… ആരാധകർ ആരവത്തിൽ…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിഷാ പട്ടാണി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ലൊഫർ എന്ന തെലുങ്ക് സിനിമയിൽ മൗനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൊട്ടടുത്ത വർഷം എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. പിന്നീട് താരം തുടർച്ചയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരത്തെ കുറിച്ച് പുറത്തുവരുന്ന വാർത്ത ആരാധകരെ ആരവത്തിൽ ആക്കുകയാണ്. അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമ ആരാധകർക്കിടയിലും സിനിമ പ്രേമികളുടെയും വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു. ആരവം അടങ്ങുന്നതിന് മുമ്പ് തന്നെ പുഷ്പയുടെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ സന്തോഷത്തിൽ ആകുന്നത് പുഷ്പയിലെ രണ്ടാംഭാഗത്തിൽ ദിശ പഡാനിയുടെ ഒരു തകർപ്പൻ ഐറ്റംഡാൻസ് ഉണ്ട് എന്ന വാർത്തയാണ്.

പുഷ്പയുടെ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിൽ ശ്രദ്ധേയമായത് സമന്ത റൂത് പ്രഭുവാണ്. സിനിമാ മേഖലയിൽ മുൻനിര നടിമാരിൽ പ്രധാനിയായ സാമന്തയെ ഒറ്റ ഗാനത്തിലൂടെ തന്റെ താരമൂല്യം വളരെ കൂടുതലായി ഉയർത്താനും അത്രത്തോളം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയാണ് വെറും അഞ്ച് മിനിറ്റ് മാത്രം ഉള്ള ഐറ്റം ഡാൻസിനെ സാമന്ത വാങ്ങിയ പ്രതിഫലം എന്നും പുറത്തുവന്ന വാർത്തകൾ സൂചിപ്പിച്ചിരുന്നു. എന്തായാലും ദിഷാ പട്ടാണിയുടെ അടുത്ത ഭാഗത്തിലെ ഐറ്റം ഡാൻസിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

Disha
Disha
Disha
Disha