ഈ ചലഞ്ച് ഏറ്റെടുക്കാൻ ആരുണ്ട്… വീഡിയോയിലൂടെ വെല്ലുവിളിച്ച് കനിഹ.. വീഡിയോ കണ്ടു നോക്കൂ..

മലയാളം,  തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നിലനിർത്തി. 1999 ൽ  മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന്  രണ്ടാം സ്ഥാനം നേടാനായി. ഈ മത്സരങ്ങൾക്കിടയിലാണ് താരം സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്.

അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ എന്നതു കൊണ്ടു തന്നെ താരം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ സുപരിചിതയായി. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക,  ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ  വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. അഭിനയ മികവ് കൊണ്ടാണ് താരം അറിയപ്പെടുന്നത്.

ഇതിനോടകം മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരത്തിന്  അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്.

അഭിനയത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. കടന്നുചെല്ലുന്ന ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിനു സാധിച്ചു. തന്മയത്വം ഉള്ള അഭിനയം പോലെ തന്നെ സരസമായ അവതരണവും താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാ താരം സജീവമാണ്. എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം സജീവമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആണ്. താരം പങ്കു വച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ഓൾഡ് മാൻ ടെസ്റ്റ് താരം പാസ് ആയതാണ്. വളരെ സന്തോഷത്തോടു കൂടിയാണ് താരം ആ വീഡിയോ പങ്കു വെച്ചിട്ടുള്ളത്.

ബോഡി ബാലൻസും ബോഡി ഫിറ്റ്നസും കണക്കാക്കുന്ന ഒരു ടെസ്റ്റ് ആണ് ഓൾഡ് മാൻ ടെസ്റ്റ്. നഗ്നപാദനായാണ് വെല്ലുവിളി ആരംഭിക്കുക.  തുടർന്ന്, ഒരു കാലിൽ നിൽക്കുമ്പോൾ സോക്സും ഷൂവും നിങ്ങളുടെ ഉയർന്ന കാലിലേക്ക് തിരികെ വെക്കാൻ സാധിക്കണം.  ഷൂ ലെയ്‌സുകൾ മുഴുവനായും ബന്ധിച്ച്, ഷൂ കറക്റ്റ് ആകുന്നതുവരെ ആ കാൽ നിലത്തേക്ക് തിരികെ കൊണ്ടുവരാൻ അനുവാദവുമില്ല. ഇതാണ് ടെസ്റ്റ്.

ഇതിന് വ്യക്തിക്ക് നല്ല ബാലൻസ് ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, ഷൂ ധരിക്കുമ്പോഴും കെട്ടുമ്പോഴും പൂർണ്ണമായ ചലനത്തിൽ ഏർപ്പെടുന്നതിന് അവർക്ക് നല്ല ചലന ശേഷിയും ഉണ്ടായിരിക്കണം എന്നതുകൊണ്ട് തന്നെയാണ് ഇത് ബോഡി ബാലൻസ്, ഫിറ്റ്നസ് എന്നിവ കണക്കാക്കുന്നതിന്റെ ടെസ്റ്റ് ആയി പരിഗണിക്കുന്നത്. അതിനപ്പുറം ടെസ്റ്റിന്റെ പരമാവധി സമയം 60 സെക്കൻഡ് മാത്രമാണ്. എന്തായാലും ടെസ്റ്റിൽ പാസായ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്.

Kaniha
Kaniha
Kaniha
Kaniha