അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ലിജോമോൾ ജോസ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും സിനിമാ പ്രേമികൾക്കിടയിൽ താരം തന്റെ ഇടം ഭദ്രമാക്കാൻ മാത്രം ഓരോ വേഷവും ആഴത്തിൽ അറിഞ്ഞു അവതരിപ്പിച്ചു. അതു കൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിനെ തന്നെ ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞത്.
2016-ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടർന്ന് വിജയകരമായ സിനിമകളുടെ ഭാഗമാവാനും ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമായി വളരുവാനും സാധിച്ചു. വളരെ തന്മയത്വത്തോടെ ആണ് താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നത്.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് പുറമേ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഹണീ ബീ 2.5, സ്ട്രീറ്റ് ലൈറ്റ്, പ്രേമസൂത്രം, ഒറ്റയ്ക്കൊരു കാമുകൻ എന്നിവയാണ് താരം മലയാള ഭാഷയിൽ അഭിനയിച്ച മറ്റു സിനിമകൾ. ഓരോ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു. സ്ക്രീൻ ടൈം ചെറുതാണെങ്കിൽ പോലും വളരെ ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവച്ചത്.
താരം മലയാളത്തിനു പുറമേ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയും വിജയങ്ങൾ ആയ രണ്ട് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. താരം അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് ശിവപ്പ് മഞ്ഞൾ പച്ചൈ. 2019 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. അതിനുശേഷം 2021-ൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തു. സെൻഗെന്നി എന്ന ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ ജയ് ഭീം സിനിമ റിലീസ് ആയതിനു ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്ന് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളത്തിൽ നിന്നും ഇപ്പോഴും മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്ന് താരം തുറന്നു പറയുന്നു. ഇതുവരെ ഞാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്കുള്ള അവസരങ്ങളാണ് വന്നകൊണ്ടിരിക്കുന്നത് എന്നും വളരെ സന്തോഷമാണ് ഈ കാര്യത്തിൽ എന്നും താരം പറയുന്നുണ്ട്.