ഒരു സമയത്ത് മലയാള സിനിമയിൽ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു മൈഥിലി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡല് എന്ന നിലയിലും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു.
തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഒരോ സിനിമയിലൂടെ തെളിയിച്ചിട്ടുണ്ടയിരുന്നു. നായിക കേന്ദ്രകഥാപാത്രമായ സിനിമകളിൽ അഭിനയിച്ചു കൊണ്ടു, ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടും താരം മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.
ഇപ്പോൾ താരത്തിന്റെ പഴയൊരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. സമൂഹത്തിലെ ചില ഓർത്തോഡോക്സ് ചിന്താഗതികളെ കുറിച്ചാണ് താരം അഭിമുഖത്തിൽ തുറന്നു പറയുന്നത്. കേരളത്തിലെ ജനങ്ങൾ ഒരുപാട് മാറി ചിന്തിക്കേണ്ടതുണ്ട് എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.
ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്തതിനെ കുറിച്ച് അവതാരകൻ താരത്തോട് ചോദിക്കുന്നുണ്ട്. ഇതിനെക്കുറിച്ചാണ് താരം പറയുന്നത്. മലയാളികൾക്ക് ഇന്നും നേരം വെളുത്തിട്ടില്ല. നമ്മളിൽ പെട്ട ആരെങ്കിലും ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്താൽ, ഇവളെന്താ ഇങ്ങനെ ഇവൾ പോക്ക് കേസാണ് എന്നൊക്കെയാണ് അഭിപ്രായപ്പെടുന്നത്.
അതേ അവസരത്തിൽ പുറത്തുനിന്ന്, ബോളിവുഡിലെ അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമാ ഇൻഡസ്ട്രിയിലെ ആൾക്കാരോ, വിദ്യാ ബാലനോ ഇത്തരത്തിലുള്ള ഹോട്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ വാവ്, ഹോട്ട്, സൂപ്പർ, സെക് സി എന്നൊക്കെ അഭിപ്രായപ്പെടുന്നവർ ആണ് മലയാളികൾ. പക്ഷേ ഇവിടെയുള്ളവർ ചെയ്യുമ്പോഴാണ് അവർക്ക് കുഴപ്പം. എന്ന് താരം കൂട്ടിച്ചേർത്തു.
2009 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സാൾട്ട് ആൻഡ് പെപ്പർ മായാമോഹിനി ഹണീ ബീ തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. 2019 ൽ പുറത്തിറങ്ങിയ മേരാ നാം ഷാജി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.