ഒരൊറ്റ സിനിമയിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആദിതി റാവു ഹൈദരി. 2020 ൽ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ സൂഫിയും സുജാതയും എന്ന സിനിമയിൽ സുജാത ആയി പ്രത്യക്ഷപ്പെട്ട് മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ തരത്തിന് നിഷ്പ്രയാസം സാധിച്ചു. നിറഞ്ഞ പ്രേക്ഷകർ പിന്തുണയാണ് താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.
കൊറോണ സമയത്തിനു ശേഷം ആദ്യമായി ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മലയാള സിനിമ ആയിരുന്നു സൂഫിയും സുജാതയും. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദി തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അതിഥി. ഹിന്ദി സിനിമയിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് കൂടാതെ ഒരു മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നത്. ഓരോ കഥാപാത്രത്തെയും താരം അറിഞ്ഞ് അവതരിപ്പിക്കുന്നു.
മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’ എന്ന സിനിമയിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരത്തിന്റെ ഇത്രത്തോളം ഗ്ലാമറസ് ആയുള്ള ഫോട്ടോകൾ ഇതിനു മുമ്പ് മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞു.