മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന സംവിധായകൻ ആണ് ഒമർ ലുലു. 2016 മുതലാണ് അദ്ദേഹം മലയാള സിനിമ സംവിധാന രംഗത്ത് സജീവമായി തുടങ്ങുന്നത്. 2016 പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. യുവ അഭിനേതാക്കളുടെ ഒരു നിര തന്നെ അണിനിരന്ന ഹാപ്പി വെഡിങ് എന്ന സിനിമ വളരെ വിജയകരമായി പ്രേക്ഷകർ സ്വീകരിച്ചതാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്.
അതിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ വിജയങ്ങളായിരുന്നു ഒരുഅഡാർലവ്, ചങ്ക്‌സ് , ധമാക തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് അദ്ദേഹം സംവിധാനം ചെയ്തത്. ഇനി അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തു വരാനിരിക്കുന്നത് പവർ സ്റ്റാർ, നല്ല സമയം എന്നീ സിനിമകളാണ്. ആരാധകർ ഒരുപാട് ആകാംക്ഷയോടെയാണ് ആ സിനിമയെ കാത്തിരിക്കുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തുവന്ന സിനിമകളെ പോലെ ഈ സിനിമകളും വലിയ കര ഘോഷത്തോടെ തിയേറ്ററുകളിൽ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അദ്ദേഹം സജീവമാണ് തന്റെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് വ്യക്തിപരമായ വിശേഷങ്ങളും എല്ലാം ആരാധകരുമായി അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനു നൽകിയ ക്യാപ്ഷനും താഴെ വന്ന് കമന്റുകളും ഒക്കെയാണ് ഇപ്പോൾ വൈറലാകുന്നത്. സജീവമായി കമന്റുകൾക്ക് റിപ്ലൈ കൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
സ്വന്തം കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന അമ്മയുടെ ഫോട്ടോയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ കുട്ടിക്ക് പാലു കൊടുക്കേണ്ടത് ഇത് പോലെ കോൺഫിഡന്റായാണ് ഒളിച്ചിരുന്ന് ചെയ്യേണ്ട പ്രവർത്തി അല്ല എന്നാണ് ഫോട്ടോകൾക്ക് അദ്ദേഹം നൽകിയ ക്യാപ്ഷൻ. അനുകൂലിച്ചു കൊണ്ട് ഒരുപാട് പേരാണ് രംഗത്തു വന്നിരിക്കുന്നത്. കുഞ്ഞിനെ വിശന്ന് സമയത്ത് പ്രൈവറ്റ് ആയ ഒരു സ്ഥലം തേടി പോയി കുഞ്ഞിന് വിഷമമുണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത് എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിക്കുന്നത്.
“പരസ്യമായി ഫീഡ് ചെയ്യണം എന്നല്ല മറിച്ച് കുഞ്ഞിന് വിശന്നാൽ കോൺഫിഡൻസ് ആയി ഫീഡ് ചെയ്യാനുള്ള മനസ്സുണ്ടാകണം “, ഇതെല്ലാം മോശമാണ് എന്ന് ചിന്തിക്കുന്നവരുണ്ട് വളരെ നല്ല പോസ്റ്റ് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അനുകൂല മനോഭാവം ഉള്ളവർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ അതെല്ലാം ഓരോരുത്തരുടെയും ഫ്രീയായ ചോയ്സ് ആണ് അതിൽ കയറി എന്തിനാണ് ഇടപെടുന്നത് എങ്ങനെ വേണമെങ്കിൽ അവർക്ക് ചെയ്യാം എന്ന് പറഞ്ഞവരും ഉണ്ട്. എന്തായാലും താൻ അദ്ദേഹം പങ്കുവെച്ച് ഫോട്ടോയും ക്യാപ്റ്റനും ഒരുപാട് പേർക്കിടയിൽ ചർച്ചകൾക്ക് കാരണമായി.