
സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ കണ്ണ് തുറക്കുന്നത് തന്നെ പുതുമയുള്ള ഫോട്ടോകളിലേക്കാണ്. സ്റ്റൈലിഷ് ലുക്കിലുള്ള ഒരു സുന്ദരിയുടെ ഫോട്ടോകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഹൻസിക കൃഷ്ണയാണ് ആ സുന്ദരി. വശ്യമായ ശാരീരിക സൗന്ദര്യത്തോടൊപ്പം തീഷ്ണത ഉള്ള കണ്ണുകളും നിഷ്കളങ്കതയുള്ള പുഞ്ചിരിയും ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നു.



മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് വർഷത്തോളം മികച്ച അഭിനയത്തിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് നിറഞ്ഞ കയ്യടിയോടെ ഓരോ പ്രേക്ഷകനും സ്വീകരിക്കുന്ന അഭിനേതാവായ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ ഇളയ മകളാണ് ഹൻസിക കൃഷ്ണ. ജേഷ്ഠ സഹോദരിമാരുടെ പോലെ തന്നെ മികച്ച സൗന്ദര്യമാണ് ഇളയവളായ ഹാൻസികയും പ്രകടിപ്പിക്കുന്നത്.



ഒരുപാട് കാലമായി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായ വ്യക്തിയാണ് കൃഷ്ണ കുമാർ. അഭിനയ പാടവം കൊണ്ടും തന്മയത്വം ഉള്ള ഭാവം പ്രകടനങ്ങൾ കൊണ്ടും ഒരുപാട് ആരാധകരെ അദ്ദേഹം നേടി. ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായതു കൊണ്ട് തന്നെ വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.



മക്കളിൽ അഹാനയും ഇഷാനിയും സിനിമ മേഖലയിൽ തന്നെ സജീവമാണ്. മലയാളത്തിലെ യുവ അഭിനേത്രിയാണ് അഹാന. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ താരത്തെ സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ അഭിനയ മികവിലൂടെ തന്നെയാണ് അഹാന കൈയ്യടി നേടിയതും പ്രേക്ഷകർക്ക് പ്രിയങ്കരിയായതും. അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു മികച്ചതാക്കി നിറഞ്ഞ കയ്യടിയാണ് അഹാന സ്വീകരിക്കുന്നു.



അഹാന ഇപ്പോൾ സംവിധാന മേഖലയിലേക്കും കടന്നിരിക്കുകയാണ്. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരത്തിന്റെ സംവിധാന മികവിൽ പുറത്തുവന്നത്. ജേഷ്ഠ സഹോദരിയെ പോലെ തന്നെ ആദ്യ സിനിമയിലെ അഭിനയത്തിനു തന്നെ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിരിക്കുകയാണ് ഇഷാനിയെയും. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന സിനിമയിലെ മുഴുനീള കഥാപാത്രമാണ് ഇശാനി കൃഷ്ണ ആദ്യമായി അഭിനയിച്ചത്.



എല്ലായിടത്തും പ്രശംസിക്കപ്പെട്ട അഭിനയ മികവും വ്യത്യസ്തതയും കൊണ്ടു തന്നെയാണ് ഇഷാനിയും അറിയപ്പെടുന്നത്.. ദിയ സിനിമകളിലെങ്കിലും സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഒരു സിനിമയിലും സീരിയലിലും മ്യൂസിക് ആൽബത്തിൽ പോലും പ്രത്യക്ഷപ്പെടാതെ ലക്ഷക്കണക്കിന് ആരാധകരാണ് ദിയ കൃഷ്ണയെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോളോ ചെയ്യുന്നത്. കാരണം അത്രത്തോളം ഇൻഫ്ളുവൻസ് സോഷ്യൽ മീഡിയയിൽ താരത്തിനുണ്ട്.



കുടുംബ വിശേഷങ്ങളും മറ്റുമെല്ലാം പങ്കുവച്ച് ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. അതുകൊണ്ടുതന്നെ സിന്ധു കൃഷ്ണ കുമാറിനും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ പദവി ഏറെയാണ്. അഭിനയ മേഖലയിലുള്ള അഹാനയും ഇശാനിയും അതുപോലെ മോഡലിംഗ് രംഗത്ത് സജീവമായ ദിയ കൃഷ്ണകുമാറും പിന്നെ ഫോട്ടോ ഷൂട്ട് രംഗത്ത് മുന്നിട്ടുനിൽക്കുകയാണ്. വളരെ മികച്ച ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവയെല്ലാം ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കുകയും ചെയ്തിട്ടുണ്ട്.



ഏത് വേഷത്തിൽ ഇവർ മൂന്ന് പേരും പ്രത്യക്ഷപ്പെട്ടാലും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഇതേ ലെവലിലേക്ക് ഇളയ മകൾ ഹൻസികയും വരാനുള്ള ഒരുക്കത്തിലാണ് എന്നുള്ളതിലേക്കുള്ള സൂചനയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ. ഹൻസിക ദിയാ കൃഷ്ണയെ പോലെ മോഡൽ തന്നെ പ്രൊഫഷനായി സ്വീകരിക്കുമോ എന്ന് പ്രേക്ഷകർ ഫോട്ടോകൾ കണ്ട് ചിന്തിക്കുകയാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ കൊണ്ട് ഫോട്ടോഷൂട്ടുകൾ ധന്യമായിരിക്കുന്നു. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറലായത്.





