മാർച്ച് തുടക്കത്തിൽ റിലീസിന് എത്തിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. അമൽ നീരദ്ന്റെ സംവിധാന മികവിൽ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഒന്നിച്ച സിനിമ കൂടിയാണിത്.
ഓരോരുത്തരും തന്റെ ഇടം ഭദ്രമാക്കാൻ മാത്രം വിപുലമായ വ്യക്തമായും അവരവർ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രേക്ഷകരിലേക്ക് പ്രിയങ്കരരായി മാറുകയും ചെയ്തു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. പറുദീസാ, രതിപുഷ്പം, ആകാശം പോലെ തുടങ്ങിയ പാട്ടുകളെല്ലാം ആരാധകർ ഏറ്റെടുത്തതാണ്. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ആയി ഭീഷ്മപർവ്വം പാട്ടുകളെല്ലാം ആറടി കൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ടിവരും. അത്രത്തോളം ആണ് പ്രേക്ഷകർ പാട്ടുകളെ സ്വീകരിച്ചിരിക്കുന്നത്. വളരെ മനോഹരമായ പാട്ടുകൾ ട്രെൻഡിങ് വീഡിയോ ഇടങ്ങളിലേക്ക് എത്തിച്ചേരാൻ അധിക സമയം വേണ്ടി വന്നില്ല.
ഇപ്പോൾ ആകാശം പോലെ എന്ന വീഡിയോ ഗാനം ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോക്ക് സാധിച്ചു. അനഘ, ശ്രീനാഥ് ഭാസി എന്നിവരുടെ പ്രണയ രംഗങ്ങൾ ആണ് ആകാശംപോലെ എന്ന ഗാന രംഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Mലഡിക്ക് ആയ മനോഹരമായ ഒരു ഗാനമാണ് ആകാശംപോലെ. കേട്ടിരുന്നു പോകുന്ന തരത്തിലാണ് വരികൾ ഒക്കെയും.
എന്തായാലും ഈ അടുത്തകാലത്തൊന്നും ഇങ്ങനെ ഒരു മെലഡി പാട്ടിനുവേണ്ടി ആരാധകർ കാതുകൂർപ്പിച്ചിട്ടുണ്ടാകില്ല എന്ന് പറയണം. അത്രത്തോളം പെട്ടെന്ന് തന്നെ ഒരു ഒട്ടനവധി കാഴ്ചക്കാരെ നേടാൻ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി സെലിബ്രേറ്റി പദവിയിലുള്ള വരെ ആണ് ഈ പാട്ടിനെ ഇൻസ്റ്റാഗ്രാം റീൽസിലും മറ്റു സ്റ്റാറ്റസ്,, സ്റ്റോറികളിലും ഒക്കെയായി പങ്കുവെച്ചത്. വരികൾക്കും വരികളിൽ അഭിനയിച്ച രംഗങ്ങൾക്കും ഒരുപോലെ കാഴ്ചക്കാരെ നേടാൻ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്.
Leave a Reply