
ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരുപാട് വലിയ സ്ഥാനം നേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കാനും ഇഷ്ടപ്പെടാനും സ്ക്രീൻ ടൈം യാതൊരു വിധത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല എന്ന് താരത്തിനു വളരെ പെട്ടന്ന് തെളിയിക്കാൻ സാധിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.



മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിക്കുക എന്നത് ഓരോ അഭിനേതാക്കളുടെയും ഭാഗ്യമായി കരുതാം. ചില സിനിമകൾ വിജയിക്കുമ്പോൾ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും ജനപ്രിയതാരം ആയി മാറാറുണ്ട്. അത്തരത്തിൽ ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ജാനകി. മികച്ച പ്രേക്ഷകപ്രീതി താരത്തിനുണ്ട്.



ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി താരം അഭിനയിക്കുന്നത്. ശ്രദ്ധേയമായി ആ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിൽ ഇടം അടയാളപ്പെടുത്താനും താരത്തിനു സാധിച്ചു. 2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.



അതോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തു കഴിഞ്ഞു. സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരു മോഡലിംഗ് താരം എന്നുള്ള രൂപത്തിലാണ് അറിയപ്പെടുന്നത്.



മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത്. കുറച്ചു മുമ്പ് തലയിണ കൊണ്ട് ശരീരം മറച്ചു പിടിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ട് ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ താരത്തെ കുറിച്ചുള്ള പുതിയ വാർത്തകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.



കഴിഞ്ഞദിവസംമലയാളം ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികളെ മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ കൂട്ടത്തിൽ താരത്തിന്റെ പേരു പറഞ്ഞിരുന്നു. ബിഗ് ബോസിൽ ഇപ്രാവശ്യം താരവും ഉണ്ടാകും എന്നതാണ് ഇപ്പോൾ ആരാധകർക്ക് ആവേശം പകരുന്നത്. എന്തായാലും താരത്തിന്റെ മികച്ച മത്സര പ്രകടനങ്ങൾക്ക് വേണ്ടി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഗെയിം താരത്തെ കുറിച്ചുള്ള വാർത്തയും മറ്റു വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്.





