‘ടാറ്റു ചെയ്തതിന്റെ പേരിൽ ഇരയെ വിമർശിക്കുന്നത് നിർത്തണം…സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല’ നടി സാധികയുടെ പ്രതികരണം…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ടാറ്റൂ ആർട്ടിസ്റ്റ്നെതിരെയുള്ള മീ റ്റു ആരോപണങ്ങൾ. ഒരുപാട് പേരാണ് ഈ വിഷയത്തിൽ പ്രതികരിച്ചു രംഗത്തെത്തിയത്. രണ്ടു വർഷങ്ങൾക്കു മുമ്പ് നടന്ന പീഡന ശ്രമമാണ് ഇപ്പോൾ പരാതിയായി യുവതികൾ ഉന്നയിച്ചിരിക്കുന്നത്. ഒരു യുവതി തന്റെ പീഡന അനുഭവം വ്യക്തമാക്കിയപ്പോൾ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് മറ്റു പല യുവതികൾ രംഗത്ത് വരികയാണുണ്ടായത്.

സെലിബ്രേറ്റ് ടാടു ആർട്ടിസ്റ്റ് കൂടിയായ കൊച്ചിയിൽ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോ യുടെ ഉടമയും കൂടിയായ സുജീഷിനെ എതിരെയാണ് യുവതികൾ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലും വളരെയധികം ഈ വാർത്തകൾക്ക് കോളിളക്കം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. കാരണം ഒരുപാട് സെലിബ്രേറ്റികൾ സുജീഷ് ചെയ്തു കൊടുത്തിട്ടുണ്ട്. അത്തരത്തിലുള്ള വീഡിയോകൾ സ്റ്റുഡിയോയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാമിൽ സോഷ്യൽ മീഡിയകളിലൂടെയും പങ്കുവെച്ചിട്ടുമുണ്ട്.

സെലിബ്രിറ്റികളായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും രംഗത്തുവന്നത് ഇത്തരം വാർത്തകൾ ഞെട്ടലുണ്ടാക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ്. കാരണം അവരും അവിടെ പൊയ് ടാറ്റു ചെയ്തിട്ടുണ്ട് എന്നും മോശമായ വ്യക്തിഗത അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നിരുന്നാൽ തന്നെയും ആരോപണ വിധേയമായ വാർത്ത ഗൗരവമായി ഉൾക്കൊള്ളുന്നു എന്നും അമൃതയും അഭിരാമിയും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഇപ്പോൾ സാധിക വേണുഗോപാൽ ഈ വിഷയത്തിൽ തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സാധിക വേണുഗോപാൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിച്ച മികച്ച അഭിനേത്രിയാണ്. അഭിപ്രായങ്ങൾ ഏത് വിഷയത്തിൽ ആണെങ്കിലും ആരെയും പേടിക്കാതെ സധൈര്യം തുറന്നു പറയാനുള്ള മനക്കരുത്ത് ഇതുവരെയും സാധിക പ്രകടിപ്പിച്ചിട്ടുണ്ട്. ആ ഒരു പ്രത്യേകത തന്നെയാണ് ഈ വിഷയത്തിലും താരം പ്രകടിപ്പിക്കുന്നത്.

ടാറ്റൂ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്നും മുൻകരുതലുകളെടുക്കണം എന്നും താരം ടാറ്റൂ ചെയ്യുന്നവർക്ക് നിർദ്ദേശിക്കുന്നുണ്ട്. ടാറ്റു ചെയ്യുന്നതിന് മുൻപ് തന്നെ ആ സ്റ്റുഡിയോ പോയി സന്ദർശിക്കണമെന്നും അത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും എന്നും താരം പറയുന്നുണ്ട്. അതുകൂടാതെ കൂടെ ഒരാളെ കൂട്ടാനും സാധിക നിർദ്ദേശിക്കുന്നു.

അതുപോലെ സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കണം. നിങ്ങൾക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം എന്നും സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ അനുവദിക്കാൻ പാടുള്ളൂ എന്നും ആണ് താരം പറയുന്നത്.

പീഡന അനുഭവങ്ങൾ സ്ത്രീകൾ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ട് എന്നും തെറ്റായ രീതിയിൽ നിങ്ങളുടെ ശരീരത്തിൽ തൊടാൻ ആർക്കും അവകാശം ഇല്ല എന്നും അതുകൊണ്ട് പ്രതികരിക്കുന്നതിൽ മടിച്ചു നിൽക്കേണ്ടതില്ല എന്നും ഒരാളുടെ തുറന്ന് പറച്ചിലുകൾ ഒരുപാട് ഇരകളെ ഇല്ലാതാക്കാൻ സഹായിക്കും എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

Sadhika
Sadhika
Sadhika
Sadhika
Sadhika

Leave a Reply

Your email address will not be published.

*