
മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് മിയ ജോർജ്. 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ പക്വമായും മനോഹരമായും അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.



അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ എന്നീ സീരിയലിൽ സപ്പോർട്ടിംഗ് റോളിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടാണ് താരം സിനിമാ മേഖലയിൽ സജീവമായി തുടങ്ങുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകുകയും വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.



നടിയായും മോഡലായും തിളങ്ങിയ താരം ടെലിവിഷനിൽ നിന്നാണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അമരകാവ്യം എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്. സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമ ആണിത്. ഉങ്കരള രമ്പാബു എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറിയത്.



മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെയും താരം നായികയായും മറ്റും അഭിനയിച്ചിട്ടുണ്ട്. ചേട്ടായിസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, ഡ്രൈവിംഗ് ലൈസൻസ്, ഹായ് അയാം ടോണി, അനാർക്കലി, ബോബി, ഷെർലക് ടോംസ്, പരോൾ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു.



തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിനയ വൈഭവം കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുത്തൻ ഫോട്ടോകളാണ്. സിമ്പിൾ ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുഞ്ഞു ഉണ്ടായതിനു ശേഷം താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ മനോഹരമാണ് എന്നാണ് ആരാധകർ പൊതുവേ അഭിപ്രായപ്പെടാറുള്ളത്. അത്രത്തോളം സൗന്ദര്യം താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നുണ്ട് താനും. എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.





