കല്യാണം കഴിഞ്ഞാൽ എല്ലാവരും ചോദിക്കും ഡിവോഴ്സ് എപ്പോഴാണെന്ന്… അതാ ഇന്നത്തെ കാലം.. ഭാവനയുടെ അഭിമുഖം വൈറലാകുന്നു…

in Entertainments

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായ അഭിനേത്രിയാണ് ഭാവന. മലയാള സിനിമകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചതു കൊണ്ടു തന്നെ മലയാളികൾക്കിടയിൽ താരത്തിന് സ്ഥാനം വലുതാണ്. മലയാള സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചതും. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ഒരു പതിറ്റാണ്ടിലേറെയായി സിനിമ അഭിനയം മേഖലയിൽ സജീവമായി നിലനിൽക്കുന്ന താരം ഇതിനോടകം തന്നെ 60 ലധികം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തന്നെ താരത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച പ്രശംസാ ലഭിക്കാറുണ്ട്. മലയാളത്തിനു പുറമേ കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

2002 മുതലാണ് താരം സിനിമ അഭിനയം മേഖലയിൽ സജീവമായി തുടങ്ങിയത്. മലയാള ചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ചായഗ്രഹകൻ ആയ ബാലചന്ദ്രമേനോൻ മകളാണ് താരം. സിനിമയുമായി ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നുവന്നത് എന്നതുകൊണ്ടും തനതായ അഭിനയ ശൈലി തുടക്കം മുതൽ തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതുകൊണ്ടും മികച്ച പ്രേക്ഷകപ്രീതി ഇന്നും താരം നിലനിർത്തുന്നു.

പതിനാറാം വയസ്സിലാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുത്ത് ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ച മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ദിലീപ് ജയറാം പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ ജയസൂര്യ തുടങ്ങിയവരുടെ കൂടയെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

സിഐഡി മൂസ, ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങളിൽ താരത്തിന് അഭിനയം മികച്ച പ്രേക്ഷകപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. മലയാളത്തിനു പുറമേ താരം തെലുങ്ക് തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു ഭാഷകൾക്ക് അതീതമായി താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക വൈപുല്യവും നേടിക്കൊടുക്കുന്നത് താരം ഓരോ കഥാപാത്രത്തെയും കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മികവു കൊണ്ടും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലോക സിനിമാ പ്രേമികൾക്കിടയിൽ താരത്തിന് വലിയ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെ താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വിവാഹത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് വളരെ തുറന്ന മനോഭാവത്തോടെ ഉള്ള താരത്തിന് മറുപടി വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. വിവാഹം കഴിക്കാത്തവരോട് എപ്പോഴാണ് വിവാഹം എന്ന് ചോദിക്കുന്നത് പോലെ തന്നെ കല്യാണം കഴിഞ്ഞവരോട് ഇനി എപ്പോഴാണ് ഡിവോസ് എന്ന് ചോദിക്കുന്ന സമ്പ്രദായം മലയാള സിനിമാ മേഖലയിൽ മാത്രമാണ് ഞാൻ കണ്ടത് എന്നാണ് താരം മറുപടിയായി പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ആഭിമുഖം വൈറൽ ആയിട്ടുണ്ട്.

Bhavana
Bhavana
Bhavana
Bhavana

Leave a Reply

Your email address will not be published.

*