മലയാള സിനിമയിൽ ഒട്ടനവധി ആരാധകരുള്ള പുതുമുഖ നടിമാരിൽ ഒരാളാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാളസിനിമയിലെ ഭാവി വാഗ്ദാനം എന്നാണ് ആരാധകർ താരത്തെ കുറിച്ച് പറയുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലാണ് താരം ഇതുവരെ പ്രത്യക്ഷപ്പെട്ടത്. തമിഴിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.
2017 ൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ നായികയായി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് എവിടെ എന്ന സിനിമയിലും അഭിനയിച്ചു. മൈ സാന്ത, വാങ്ക്, ആദ്യ രാത്രി തുടങ്ങിയ സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിലും പ്രധാന വേഷത്തിളാൻ താരം പ്രത്യക്ഷപ്പെട്ടത്. തൃഷ നായികയായി പുറത്തിറങ്ങാൻ പോകുന്ന റാങ്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.
താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ആരാധകർക്ക് വേണ്ടി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലാണ്.
താരം ബോൾഡ് വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ ഡ്രെസ്സിൽ സ്റ്റൈലായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആയിരിക്കുന്നു. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.
Leave a Reply