
ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരുപാട് വലിയ സ്ഥാനം നേടിയ താരമാണ് ജാനകി സുധീർ. ചില സിനിമകൾ വിജയിക്കുമ്പോൾ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും ജനപ്രിയതാരം ആയി മാറാറുണ്ട്. അത്തരത്തിൽ ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ജാനകി. മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്.



സിനിമകളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കാനും ഇഷ്ടപ്പെടാനും സ്ക്രീൻ ടൈം യാതൊരു വിധത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല എന്ന് താരത്തിനു വളരെ പെട്ടന്ന് തെളിയിക്കാൻ സാധിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി താരം അഭിനയിക്കുന്നത്.



2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായി ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിൽ ഇടം അടയാളപ്പെടുത്താനും താരത്തിനു സാധിച്ചു. അതോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.



സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരു മോഡലിംഗ് താരം എന്നുള്ള രൂപത്തിലാണ് അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തു കഴിഞ്ഞു. മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത്. മലയാളം ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയാണ് താരം ഇപ്പോൾ.



താരത്തിന്റെ മികച്ച മത്സര പ്രകടനങ്ങൾക്ക് വേണ്ടി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തെ കുറിച്ചുള്ള വാർത്തയും മറ്റു വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. സെൽഫ് മൈഡ്, ഇൻഡിപെൻഡൻന്റ് എന്നാണ് മോഹൻലാൽ താരത്തെ ബിഗ് ബോസ് ലേക്ക് സ്വാഗതം ചെയ്തപ്പോൾ പറഞ്ഞത്. എന്തായാലും ഇപ്പോൾ ഇൻട്രൊഡക്ഷൻ ആയി താരം താരത്തെ കുറിച്ച് തന്നെ പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.



ഏഴു വർഷത്തോളമായി ഞാൻ അഭിനയത്തിലും മോഡലിംഗിലും ആയി നിലനിൽക്കുന്നുണ്ടെങ്കിലും ബിഗ് ബോസ് തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലാറ്റ്ഫോം ആയിരിക്കുമെന്നും ഇതിലൂടെ ഒരുപാട് പേർക്ക് തന്നെ അടുത്ത് അറിയാൻ സാധിക്കും എന്നും അതിലൂടെ ഒരുപാട് അവസരങ്ങൾ തനിക്ക് ലഭിച്ചേക്കും എന്നാണ് താരം പറയുന്നത്. ഒറ്റക്ക് കൊച്ചിയിൽ ജീവിക്കുന്ന ആളായതുകൊണ്ട് തന്നെ ഞാൻ ഒരുപാട് മൊബൈൽ ഉപയോഗിക്കുന്ന ആളാണ് എന്നും ഇക്കാര്യത്തിൽ തനിക്ക് ഒരു മാറ്റം ബിഗ് ബോസിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു.



ഇതിനോടകം 13 സിനിമകളിൽ ഞാൻ വേഷമിട്ടു എങ്കിലും ചെറിയ വേഷങ്ങൾ ആയിരുന്നു എന്നും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരം ആഗ്രഹിക്കുന്നുണ്ട് എന്നാണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഏഴുവർഷം ആയി തുടങ്ങിയ യാത്രയിൽ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ് എന്നും പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.





