മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. സിനിമാ സ്ക്രീനിലെ വളരെ വിജയകരമായ പ്രണയവും ജീവിതവും ഇപ്പോഴും ജീവിതത്തിലനുഭവിക്കുകയാണ് അവർ. ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് ഇരുവരും മലയാളം സിനിമയിൽ അവതരിപ്പിച്ചത്.
വളരെ തന്മയത്വത്തോടെ ഓരോ കഥാപാത്രങ്ങളെയും സമീപിക്കാൻ ഇരുവർക്കുമുള്ള പ്രത്യേക കഴിവ് എല്ലാവരും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകപ്രീതിയിൽ ഈ താരദമ്പതികൾ ഒരുപടി മുന്നിൽ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താര കുടുംബം സജീവമാണ്. മകൻ കാളിദാസ് ജയറാം സിനിമ അഭിനയ മേഖലയിലേക്ക് അരങ്ങേറുകയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്ന തന്മയത്വം ഉള്ള ഭാവ അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്.
മികച്ച പ്രേക്ഷകപ്രീതി തുടക്കം മുതൽ കാളിദാസന് ഉണ്ടായി എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ചെറുപ്പത്തിൽ അഭിനയിച്ച വേഷത്തിന് തന്നെ വലിയ അവാർഡുകൾ നേടിയിട്ടുണ്ട്. മകൾ മാളവിക ജയറാം പിതാവിന്റെ കൂടെ പരസ്യ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നു. അതിനപ്പുറം താരപുത്രി മോഡലിംഗ് രംഗത്ത് സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതു കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.
വ്യത്യസ്തമായ ഫോട്ടോകൾ ആണ് ആണ് താരപുത്രി പങ്കുവെക്കാറുള്ളത്. സിനിമയിൽ ഒന്നും മുഖം കാണിക്കുക പോലും ചെയ്യുന്നതിന് മുമ്പ് തന്നെ താരപുത്രീ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. താര പുത്രിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർ വളരെ പെട്ടെന്ന് എറ്റെടുക്കാറുണ്ട്. വലിയ ആരാധക വൃന്ദം സമൂഹ മാധ്യമങ്ങളിൽ അഖിലം താരപുത്രിക്കുണ്ട്. ഇപ്പോൾ താര പുത്രിയുടെ പുത്തൻ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
കുട്ടിക്കാലം മുതൽ നല്ല വണ്ണം ഉണ്ടായിരുന്ന താരപുത്രി ശരീരം ഭാരം കുറച്ചത് എങ്ങനെയാണ് എന്ന ചോദ്യത്തിന് . ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ഒന്നും ചെയ്തില്ല എന്നും ഫുട്ബോൾ കളിച്ചാണ് വണ്ണം കുറച്ചതെന്നാണ് താരം പറഞ്ഞത്. സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ഏതു നടനോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് സുഹൃത്തായ ഉണ്ണി മുകുന്ദന് ഒപ്പം അഭിനയിക്കാൻ ആണ് ആഗ്രഹമെന്നും തന്റെ ശരീരപ്രകൃതിക്കും നീളത്തിനും മാച്ച് ആയിട്ടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ ആണ് എന്നുമാണ് താരപുത്രി പറയുന്നത്. എന്തായാലും വളരെ പെട്ടന്ന് തന്നെ ആരാധകർ വാക്കുകൾ ഏറ്റെടുതിട്ടുണ്ട്.
Leave a Reply