സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന പ്രമുഖ നടീനടന്മാരെ പോലെതന്നെ സിനിമയുടെ മറ്റു പല മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ആരാധകർ ഏറെയാണ്. സംവിധാന മേഖലയിൽ തിളങ്ങി നിൽക്കുന്നവർക്കും, കൊറിയോഗ്രാഫർ, കോസ്റ്റ്യൂം ഡിസൈനർ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെയുള്ളവർക്കും ആരാധകർ ഒരുപാടുണ്ട്.
പ്ലേബാക്ക് സിംഗർ എന്ന നിലയിൽ ഒരുപാട് പേര് ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇതുപോലെ മലയാളസിനിമയിലും ഒരുപാട് പേര് കേട്ട പ്ലേബാക്ക് സിംഗർ കളെ നമുക്ക് അറിയാവുന്നതാണ്. അതിൽ ഏറ്റവും പ്രമുഖരിൽ പെട്ട ഒരാളാണ് സയനോറ. താരത്തിന് മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട്.
ഇന്ത്യൻ പ്ലേബാക്ക് സിംഗർ എന്ന പേരിൽ അറിയപ്പെടുന്ന താരം മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2004 മുതൽ താരം ഈ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരു പിടി നല്ല ഗാനങ്ങൾ സിനിമ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് സൗത്ത് ഇന്ത്യയിൽ ആരാധകരേറെയാണ്.
താരം ഈ നിലയിലേക്ക് എത്തിപ്പെട്ടതിന്റെ പിന്നിലെ കഷ്ടപ്പാടുകൾ പല വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും താരം നേരിടേണ്ടിവന്ന ബോഡി ശാമിങ്. നിറത്തിന്റെ പേരിൽ ഒരുപാട് വിവേചനങ്ങൾ ചെറുപ്പം മുതലേ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം പല വേദികളിൽ പറഞ്ഞിട്ടുണ്ട്. തന്റെ അനുഭവങ്ങൾ തുറന്നുപറയാനും താരം മടികാട്ടിയില്ല.
ഇപ്പോൾ താരത്തിന്റെ ചിന്താഗതി എങ്ങനെയാണെന്ന് ഈ അടുത്ത് താരം വെളിപ്പെടുത്തുകയുണ്ടായി. ‘എന്റെ ശരീരം എന്റെ മാത്രം സ്വന്തം, വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ മാത്രമേ ഭംഗി ഉണ്ടാകൂ എന്ന ചിന്ത മാറി. ഒരാൾക്ക് എന്താണ് ചേരുന്നത് എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണ് എന്ന് ഈ അടുത്ത് താരം പറയുകയുണ്ടായി.
താരം ഈയടുത്തായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നുണ്ട്. അതിൽ താരം കിടിലൻ വേഷവിധാനത്തിൽ ആണ് പ്രത്യക്ഷപ്പെടാറുള്ളത്. വെളുത്ത നിറം ഉള്ളവർക്കും മെലിഞ്ഞ ശരീരം ഉള്ളവർക്ക് മാത്രം മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കാൻ പറ്റുമെന്ന മിഥ്യ ധാരണ ഇപ്പോൾ സമൂഹത്തിൽനിന്ന് മാറിയിരിക്കുന്നു. ആർക്കും മോഡൽ ആവാമെന്ന് തെളിയിച്ചു കൊണ്ടാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുള്ളത്.
Leave a Reply