സാരിയിൽ മനം മയക്കുന്ന സുന്ദരി.. പ്രിയതാരത്തിന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് വീഡിയോ വൈറൽ…

in Uncategorized

ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് അമൃത ഖാൻവിൽക്കർ മൽഹോത്ര. ഹിന്ദി, മറാഠി സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. നടി, നർത്തകി എന്നീ നിലകളിലെല്ലാം താരം 2004 മുതൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ എല്ലാം പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിയാൻ മാത്രം വളരെ മികവോടെ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

ഏയ് ഹിപ് ഹോപ്പർ” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആണ് താരം ചലചിത്ര ആരാധകർക്കിടയിൽ സജീവമാകുന്നത്. ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 10 എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിനും നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന കാര്യത്തിന് ഏത് വേഷങ്ങളും പെട്ടെന്ന് ഇണങ്ങാനും കഴിയുമെന്നാണ് സംവിധായകരുടെ പക്ഷം. അതുകൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാകാറുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വന്തമാക്കാനും സാധിച്ചു.

താരം തന്റെ ഭർത്താവ് ഹിമ്മാൻഷൂ എ. മൽഹോത്രയ്‌ക്കൊപ്പമുള്ള നച്ച് ബലിയേ നൃത്ത റിയാലിറ്റി ഷോയുടെ ഏഴാം സീസണിൽ വിജയിച്ചു എന്നത് നേട്ടങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. 2020 ൽ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 10-ന്റെ മത്സരാർത്ഥിയായിരുന്ന താരം ആദാ ഖാനെതിരെ 5-ാം ആഴ്ചയിൽ പുറത്താവുകയാണുണ്ടായത്. ടെലിവിഷൻ മേഖലയിൽ താരം സജീവമാണ് എന്ന് ചുരുക്കം.

ചലച്ചിത്ര മേഖലയിലും നൃത്ത രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. വളരെ കൂടുതൽ ആരാധകർ ഓരോ സമൂഹ മാധ്യമങ്ങളിലും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് വീഡിയോ ആണ്. വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ തരംഗമായത്. ഫിലിംഫെയർ കവർ ഗേൾ ഫോട്ടോഷൂട്ട് പിന്നാമ്പുറ കാഴ്ചകൾ ആണ് താരം വീഡിയോയിലൂടെ ആരാധകർക്കു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് ഗോൾഡ് കോമ്പിനേഷൻ സാരിയിൽ അതിസുന്ദരിയാണ് താരത്തെ കാണുന്നത്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Amruta
Amruta
Amruta
Amruta

Leave a Reply

Your email address will not be published.

*