ഒരിക്കല്‍ രജിഷ അടുത്ത് വന്ന് അയാളുടെ സമീപം ഇരിക്കാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞു; അതെനിക്ക് നല്‍കിയത് വലിയൊരു പാഠം… സിദ്ദിഖിന്റെ വാക്കുകൾ വൈറലാകുന്നു…

സിനിമ അഭിനയം മേഖലയിൽ തിളങ്ങി നിൽക്കുന്നവരെ കുറിച്ചുള്ള വാർത്തകളും അവരുടെ വാക്കുകളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് ഒരു താരം മറ്റു താരങ്ങളെ കുറിച്ച് പറയുന്ന വാക്കുകൾ ആണെങ്കിൽ വളരെ പെട്ടെന്നാണ് ആരാധകർക്ക് എറ്റെടുക്കാറുള്ളത്. അഭിനയ വൈഭവം കൊണ്ട് ഓരോ താരങ്ങളും നേടിയെടുത്ത ആരാധക പിന്തുണ കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇപ്പോൾ അഭിനയ വൈഭവം കൊണ്ടും മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന സിദ്ദീഖ് രജിഷ വിജയൻ, ഐശ്വര്യലക്ഷ്മി, ആസിഫ് അലി, ഫഹദ് ഫാസിൽ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ യുവ നടിമാരിൽ പ്രധാനികളാണ് രജിഷ വിജയനും ഐശ്വര്യ ലക്ഷ്മിയും. ഇരുവരുടെയും അഭിനയ വൈഭവം ഏറെ പ്രശംസിക്കപ്പെട്ടതാണ്. പുറത്തു വരുന്ന ഓരോ ചിത്രങ്ങളിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടികളും നേടുകയും ചെയ്യുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സിദ്ദിഖിന് പറയാനുള്ളത് മിടുക്കി എന്നാണ്.

അതിനുപുറമേ ഐശ്വര്യലക്ഷ്മി ഓഫ് സ്ക്രീനിംഗ് അഭിനയിക്കാറില്ല എന്നും താരം പറയുന്നു. എന്നാൽ രജീഷ മറ്റൊരാളെ കുറിച്ച് പറഞ്ഞ വാക്കുകൾ തനിക്ക് ഒരു പാഠമായി എന്നും അയാളുടെ അടുത്ത് ഇരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല മറ്റുള്ളവരെക്കുറിച്ച് സദാസമയവും കുറ്റം പറയുന്നയാളാണ് അയാൾ എന്നാണ് രജിഷ വിജയൻ പറഞ്ഞത്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂട്ടത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന താരങ്ങളാണ് ആസിഫലി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർ. ആസിഫ് അലിയെ കുറിച്ച് സിദ്ദീഖിന് പറയാനുള്ളത് ആസിഫലി തന്റെ മകനെപ്പോലെയാണ് എന്നും ആസിഫ് വളരെ സ്വാഭാവികമായാണ് അഭിനയിക്കാനുള്ളത് എന്നും താൻ തന്റെ മകനോട് പോലും പറയാനുള്ളത് ആസിഫിനെ കണ്ടു പഠിക്ക് എന്നാണ് എന്നാണ്.

പൃഥ്വിരാജിനെ കുറിച്ച് സിദ്ദിഖ് പറയുന്നത് അവന്റെ തുടക്കം മുതലുള്ള വളർച്ചകൾ ഓരോന്നും ഞാൻ നോക്കി കണ്ടിട്ടുണ്ട് എന്നും അവൻ വലിയ ഇന്റലിജന്റ ആണ് എന്നും സിനിമയെ കുറിച്ചുള്ള എ ടു സെഡ് കാര്യങ്ങളും അവർ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട് എന്നുമാണ്. എന്നാൽ ഫഹദ് ഫാസിലിനെ കുറിച്ച് സിദ്ദീഖ് പറയുന്നത് ജീനിയസ് എന്നാണ്. ഫഹദിന്റെ തുടക്കകാലത്ത് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എങ്കിലും നായകനായി വന്നതിനുശേഷം എനിക്ക് ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Rajisha
Rajisha
Rajisha
Rajisha

Be the first to comment

Leave a Reply

Your email address will not be published.


*