സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗങ്ങളും ഒരുപാട് ആരാധകരെ കൊണ്ട് സമ്പുഷ്ടമാണ് ഇപ്പോൾ. ഓരോ ചാനലുകളും വ്യത്യസ്തവും മനോഹരവുമായ സീരിയലുകൾ അവതരിപ്പിക്കാനും സംപ്രേക്ഷണം ചെയ്യാനുമുള്ള മത്സരത്തിൽ ആണ് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഓരോ ചാനലുകളിലും മത്സരിച്ചു കൊണ്ടാണ് സീരിയലുകളിലും മറ്റും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാവുകയാണ്.
സീ കേരളം സംപ്രേക്ഷണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് ‘ചെമ്പരത്തി’. വളരെ മനോഹരമായി പറഞ്ഞു പോകുന്ന ഒരു കഥയാണ് ചെമ്പരത്തി എന്നതു കൊണ്ട് തന്നെയാണ് ഒരുപാട് ആരാധകരെ പരമ്പരക്ക് നേടാൻ സാധിച്ചത്. ഉദ്വേഗം നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെ ആയിരത്തിനടുത്ത് എപ്പിസോഡുകൾ പരമ്പര പൂർത്തിയാക്കിക്കഴിഞ്ഞു. ഓരോ എപ്പിസോഡുകളും വളരെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന രൂപത്തിലാണ് അവതരണം എന്നതും എടുത്തു പറയേണ്ടതാണ്.
വികാരങ്ങൾക്കാണ് സീരിയലുകൾ മുൻഗണന കൊടുക്കാറുള്ളത് എന്നുള്ളതു കൊണ്ട് തന്നെ വീട്ടമ്മമാർ വലിയ തോതിൽ സീരിയലുകൾക്ക് അടിക്റ്റ് ആവാറുണ്ട്. എന്തായാലും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെ തന്നെയാണ് പ്രേക്ഷക ലക്ഷങ്ങളെ കോരിത്തരിപ്പിച്ചു കൊണ്ട് ഈ പരമ്പര മലയാളികളുടെ സ്വീകരണ മുറികളെ അലങ്കരിച്ചത്. പ്രമേയം കൊണ്ടും അവതരണത്തിന്റെ മനോഹാരിത കൊണ്ടും വ്യത്യസ്തമായൊരു കുടുംബ കഥ തന്നെയാണ് ഈ പരമ്പര.
പരമ്പരയിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ അഭിനയ മികവിനെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. ഓരോ എപ്പിസോഡുകൾ കഴിയും തോറും അഭിനേതാക്കൾക്ക് എല്ലാം ആരാധകർ ഏറി കൊണ്ടുവരുന്നതും ഇതു കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ അഭിനേതാക്കൾക്ക് ആരാധകർ വൃന്ദങ്ങൾ കൂടുതൽ ഉണ്ടാകുന്നത് അത്ഭുതപ്പെടാനൊന്നുമില്ല ആ കൂട്ടത്തിൽ പ്രധാനിയാണ് സുമി.
പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് സുമി അവതരിപ്പിക്കുന്നത്. വളരെ പക്വമായും മനോഹരമായും ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിൽ താരം വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. അത്രത്തോളം മികവുറ്റ രൂപത്തിലാണ് ഓരോ അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തെ നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെച്ചു നിമിഷങ്ങൾക്കകം താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരുന്നത് പുത്തൻ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ എറ്റെടുത്തിട്ടുണ്ട്.