ഹോട്ടായി വീണ്ടും അഭയ ഹിരണ്മയി… വൈറൽ ഫോട്ടോകൾ കാണാം….

in Entertainments

ഇന്ത്യൻ പിന്നണി ഗാന രംഗത്ത് സജീവമായി നിലനിൽക്കുന്ന ഗായികയാണ് അഭയ ഹിരണ്മയി. മലയാളം തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിലും മറ്റും ആണ് താരം പിന്നണിഗാന രംഗത്ത് സജീവമായി ഇപ്പോൾ നിലനിൽക്കുന്നത്. 2014 മുതൽ പിന്നണി ഗാന രംഗത്ത് താരം സജീവമാണ്.
ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിലാണ് താരം പ്രശസ്ത ആയിട്ടുള്ളത്. പാടിയ പാട്ടുകൾക്ക് എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയുണ്ട്.

കുടുംബാംഗങ്ങളിൽ നിന്നാണ് താരം സംഗീതം പഠിച്ചിട്ടുള്ളത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയും പ്രൊഫ. നെയ്യാറ്റിൻകര എം.കെ. മോഹനചന്ദ്രന്റെ ശിഷ്യയുമായ അമ്മ ലതികയിൽ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. ശേഷം സ്വാതിതിരുനാൾ സംഗീത കോളേജിലെ പ്രൊഫസറായ പിതാവിന്റെ സഹോദരൻ നടത്തിയ സംഗീത ക്ലാസുകൾ കേട്ടതിലൂടെയാണ് പ്രാവീണ്യം നേടിയെടുത്തത്.

നിലവിൽ താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടുഗദർ ആണ്. 2018 ജൂലൈയിൽ തങ്ങൾ 9 വർഷമായി ഒരുമിച്ചായിരുന്നു എന്ന് ഗോപിസുന്ദർ തന്നെയാണ് ആരാധകരോട് പറഞ്ഞത്. മലയാള സിനിമയിൽ ആണ് താരം കൂടുതൽ പിന്നണി ഗാന രംഗത്ത് സജീവമായത്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം അങ്ങേയറ്റം കുറിക്കുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിൽ താരം പാടിയ കോഴിക്കോട് പാട്ട് തരംഗമായിരുന്നു.

നാകു പെന്റ, നാകു ടാക്ക, വിശ്വാസം, അതല്ലേ എല്ലാം, മല്ലി മല്ലി ഇടി റാണി റോജു, ടൂ കണ്ട്രീസ്, ജെയിംസ് ആൻഡ് ആലീസ്, സത്യ ഗൂഢാലോചന, ജോഷ്വാ എന്നീ സിനിമകൾക്ക് വേണ്ടിയാണ് താരം ഇതിനോടകം ഗാനങ്ങൾ ആലപിച്ചത്. താരം പാടിയ പാട്ടുകൾ ഓരോന്നും പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചവയാണ്. ഗാനാലാപന രംഗത്ത് തിളങ്ങി നിൽക്കുന്നത് പോലെ തന്നെ താരം മോഡലിംഗ് രംഗത്തും ഇപ്പോൾ സജീവമായി നിലകൊള്ളുകയാണ്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഈ അടുത്ത താരം പങ്കെടുക്കുകയുണ്ടായി. അതിനപ്പുറം ഒരു അവാർഡ് നൈറ്റിൽ ഗോപിസുന്ദറിന് ഒപ്പം പങ്കു വച്ച ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിരുന്നു. എന്തായാലും ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സിമ്പിൾ ഡ്രെസ്സിലുള്ള ഹോട്ട് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ.

Abhaya
Abhaya
Abhaya

Leave a Reply

Your email address will not be published.

*