വണ്ണം വെച്ചു എന്ന് തോന്നുമ്പോൾ ഞാൻ ചെയ്യാറുള്ളത് ഇതാണ്… എപ്പോഴും ചെറുപ്പമായിരിക്കാൻ അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അനന്യ….

in Entertainments

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അനന്യ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലും പുറത്തുവരുന്ന പുതിയ സിനിമകൾ ഇവിടെ ലക്ഷക്കണക്കിന് ആരാധകരെയാണ് നേടുന്നത്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യുന്നതിലൂടെ ആബാലവൃദ്ധം ജനങ്ങളെയും താരത്തിന് ആരാധകരാക്കാൻ സാധിക്കുന്നു.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം താരം ഗാനാലാപന രംഗത്തും തിളങ്ങി നിൽക്കുകയാണ്. 2008 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ സാധിച്ചു. 2008 പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതലായി താരം അഭിനയിക്കുന്നത് മലയാള സിനിമകളിൽ ആണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മലയാള സിനിമയിൽ പ്രേക്ഷകർക്ക് മുൻപിൽ സമർപ്പിച്ച താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

തൊട്ടടുത്ത വർഷം തന്നെ താരം തമിഴിലും അഭിനയിച്ചു. നാടോടികൾ എന്ന സിനിമയിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 2011 പുറത്തിറങ്ങിയ എങ്കേയും എപ്പോഴും എന്ന സിനിമയിൽ മികച്ച സഹനടിക്കുള്ള അവാർഡ് താരത്തിന് ലഭിച്ചിരുന്നു. 2012 ദൂരെ എന്ന ടെലിഫിലിമിൽ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് താരം ഇതിലൂടെ എല്ലാം തെളിയിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇപ്പോഴും ചെറുപ്പമായി നിലനിൽക്കുന്നതിന് പിന്നിലെ രഹസ്യം ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അതിനായി വലിയ ഡയറ്റുകൾ ഒന്നും ചെയ്യുന്നില്ല എന്നും വണ്ണം വെച്ചു തുടങ്ങി എന്നു തോന്നുമ്പോൾ കുറക്കാൻ ശ്രമിക്കുമെന്നും ഒരുപാട് ഭക്ഷണം കഴിക്കുന്ന രീതി പണ്ടേ ഇല്ല എന്നാണ് താരം പറയുന്നത്.

ലേഡി മമ്മൂക്ക ആകാനുള്ള ശ്രമം ഒന്നുമല്ല എങ്കിലും ആരോഗ്യം നിലനിർത്തണം എന്ന ആഗ്രഹം ആണ് എന്നും ഒരുപാട് വെയിറ്റിലേക്ക് ഒന്നും ഇതുവരെ പോയിട്ടില്ല എന്നുള്ളതു കൊണ്ടു തന്നെ വണ്ണം വെച്ച് തുടങ്ങുമ്പോൾ തന്നെ കുറക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു എന്നാൽ കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ വണ്ണം കൂട്ടാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരാത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Ananya
Ananya

Leave a Reply

Your email address will not be published.

*