
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദുജ രവിചന്ദ്രൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2017 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു.



ചെറുപ്പം മുതലേ താരത്തിന് അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. കോളേജ് പഠനസമയത്ത് മോഡലിംഗ് രംഗത്ത് ശ്രദ്ധ ചെലുത്തിയ താരം താമസിയാതെ സിനിമയിലും പ്രത്യക്ഷപ്പെട്ടു. കോളേജ് ൽ പഠിക്കുന്ന സമയത്ത് ആണ് താരം മോഡലിംഗ് രംഗത്തേക്ക് ആദ്യമായി പ്രവേശിച്ചത്.



താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കറുപ്പ് സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരതിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



2017 ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് കോമഡി സിനിമയായ മേയാഥാ മാൻ ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഏകദേശം പത്തോളം സിനിമകളിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ താരം മെച്ചപ്പെട്ടു വരികയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



വിജയ് നായകനായി പുറത്തിറങ്ങിയ ബിഗിൽ എന്ന സിനിമയിൽ വെമ്പ് എന്ന കഥാപാത്രത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. നയൻതാര പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ മൂക്കുത്തി അമ്മൻ ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. ഒരു വെബ് സീരിസ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





