പൊതുസ്ഥലത്ത് ബോളിവുഡ് താര സുന്ദരിയുടെ മാസ്സ് എൻട്രി… ആരുടേയും മനം കവരും…

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ഒക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ വൈറലാവുകയാണ്. ഇപ്പോൾ താരത്തിന്റെ പുതിയൊരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്.

2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ശശാങ്ക് കയറ്റാൻ എഴുതി സംവിധാനം ചെയ്ത് കരൺ ജോഹർ നിർമ്മിച്ച ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പാർത്തവി സിംഗ് റാത്തോർ എന്ന കഥാപാത്രത്തെയാണ് ആരംഭിച്ച സിനിമയിൽ അവതരിപ്പിച്ചത്.

ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വെബ് സീറീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Janhvi
Janhvi
Janhvi
Janhvi

Leave a Reply

Your email address will not be published.

*