
സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർ പോലെതന്നെ സിനിമയുടെ മറ്റു പല മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ആരാധകരേറെയാണ്. പ്രത്യേകിച്ചും സംവിധാന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഗാനരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒരുപാട് ആരാധകരുണ്ട്.



പ്ലേബാക്ക് സിംഗർ എന്ന മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് പേർക്ക് പ്രമുഖ നടൻമാരെ കൾ ആരാധകർ ഉണ്ടാകാറുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇതുപോലെ ഒരുപാട് പ്ലേബാക്ക് സിംഗർ കളുണ്ട്. അവരിൽ പ്രധാനപ്പെട്ട പ്ലേബാക്ക് സിംഗർ ആണ് ജോസ്ന. പിന്നണിഗാനരംഗത്ത് താരത്തിന്റെ സംഭാവന വളരെ വലുതാണ്.



പിന്നണി ഗായിക എന്ന നിലയിൽ ഏകദേശം പന്ത്രണ്ടിൽ കൂടുതൽ ഭാഷകളിൽ താരം പാടിയിട്ടുണ്ട്. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ആയിരത്തിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുണ്ട്. മലയാളത്തിലെ ഒരുപാട് എവർഗ്രീൻ പാട്ടുകളും താരം പാടിയിട്ടുണ്ട്.



സ്വപ്നക്കൂട് എന്ന സിനിമയിലെ കറുപ്പിനഴക് എന്ന പാട്ട് മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇതിന്റെ പിന്നിൽ ശബ്ദം ജോസ്ന യുടെതാണ്. അതേപോലെ റെയിൻ റെയിൻ കം എഗൈൻ എന്ന സിനിമയിലെ തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ എന്ന ഗാനം പാടിയതും താരമാണ്. ഏറ്റവും അവസാനമായി ലൂസിഫർ എന്ന സിനിമയിലെ റഫ്താര സോങ് താരം പാടിയത് താരം എന്ന് ഈ സമയം വരെ പല മലയാളികൾക്കും അറിയില്ല.



താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ചില സുന്ദര ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.



ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഇതിനുമുമ്പ് താരത്തെ ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ടെലിവിഷൻ രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. അവതാരക നിരൂപക സെലിബ്രിറ്റി ഹോസ്ട്ട് എന്നിങ്ങനെ പല പ്രോഗ്രാമുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



