മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് കാവ്യാമാധവൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
ഒരു സമയത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു താരം. ഇപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ജീവിത വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയും കൂടിയാണ് താരം. ആദ്യ വിവാഹം, വിവാഹമോചനം, പിന്നീട് തന്നോടൊപ്പം പലപ്രാവശ്യം ചേർക്കപ്പെട്ട പേരായ ദിലീപിനോടൊപ്പം ഉള്ള വിവാഹം, തുടർന്നുള്ള ജീവിതം ഒക്കെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ദിലീപുമായുള്ള താരത്തിന്റെ കല്യാണം പലരീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.
2016 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്. പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടല്ലെങ്കിലും പല റിയാലിറ്റി ഷോകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് ടിവി പ്രോഗ്രാമുകളിൽ പ്രധാന അതിഥിയായി താരത്തെ കാണാൻ സാധിച്ചു. പല പരിപാടികളിലെ കേന്ദ്രബിന്ദുവായി താരത്തെ കാണുകയും ചെയ്തു.
ഇപ്പോൾ താരത്തിന്റെ ഒരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. ഈ പ്രായത്തിലും എന്നാ സുന്ദരിയാ എന്നാണ് അപ്പോൾ വീഡിയോ കണ്ട് ആരാധകർ പറയുന്നത്. താരത്തിന്റെ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.
1991-ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പൂക്കാലം വരവായി എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന താരം 1999 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
പിന്നീടങ്ങോട്ട് താരം മലയാള സിനിമയിലെ സജീവസാന്നിധ്യമായി. 2000 മുതൽ 2011 വരെ താരം മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം വേഷമണിഞ്ഞ. 2016 ൽ അടൂർ ഗോപാലകൃഷ്ണൻ എഴുതി സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.