RRR ലൂടെ പ്രേക്ഷക മനം കവർന്ന ജെന്നി. താരത്തിന്റെ യഥാർത്ഥ പേരെന്താണ്! കിടിലൻ ഫോട്ടോസ് കാണാം

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പാൻ ഇന്ത്യ ലെവലിൽ റിലീസ് ആയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമയാണ് ആർ ആർ ആർ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും ബ്രഹ്മാണ്ഡ സംവിധായകനായ രാജമൗലി ഒരുക്കിയ ദൃശ്യാവിഷ്കാരം ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പല റെക്കോർഡുകളും ബ്രേക്ക് ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല.

സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങളായ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഒരാഴ്ചക്കകം 700 കോടിക്കു മുകളിൽ കളക്ഷൻ നേടി എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കിയങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.

ഈ സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട രാംചരൻ റെയും ജൂനിയർ എൻടിആർ ന്റെയും അഭിനയം എടുത്തുപറയേണ്ടത് തന്നെയാണ്. ഒപ്പം അജയ് ദേവ് ഗൺ ആലിയഭട്ട് എന്നിവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്.

കോമരം ബീം എന്ന കഥാപാത്രത്തെയാണ് ജൂനിയർ എൻടിആർ സിനിമയിൽ അവതരിപ്പിച്ചത്. ഭീമിന്റെ പ്രണയിനിയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരമാണ് ഒലിവിയ മോറിസ്. ജെന്നി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ആക്ടർസ് ആയ താരം ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. ഇതിനുമുമ്പ് ടിവി സീരിയലിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം ആര് ആർ ആർ എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ ഈ ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.

പുറം രാജ്യത്ത് നിന്ന് വന്നു ഇന്ത്യൻ സിനിമയിൽ സജീവമായ ഒരുപാട് നടിമാർ ഉണ്ട്. അവരുടെ ഗണത്തിലേക്ക് ഇനി ഒലിവിയ മുറിസ് ചേരും എന്നതിൽ യാതൊരു സംശയവുമില്ല. ഒരുപക്ഷേ ഭാവിയിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായി താരം മാറുമെന്നതിൽ യാതൊരു സംശയവുമില്ല.

Olivia
Olivia

Be the first to comment

Leave a Reply

Your email address will not be published.


*