മമ്ത മോഹൻദാസ് എന്റെ ഫ്രെയിമിൽ!! താരത്തിന്റെ കിടിലൻ ഫോട്ടോ പങ്കുവെച്ച് ഫോട്ടോഗ്രാഫർ…

സൗത്ത് ഇന്ത്യൻ സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്താ മോഹൻദാസ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ജീവിതത്തിൽ പല വെല്ലുവിളികൾ നേരിട്ടാണ് ഇപ്പോൾ സൗത്ത് ഇന്ത്യയുടെ മുൻനിര നടിമാരിൽ ഒരാളായി എത്തിപ്പെട്ടത്. താരത്തിന് ആരാധകരേറെയാണ്.

നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്ത മോഹൻദാസ് പ്രൊഡക്ഷൻ എന്ന ബാനറിൽ പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയും കൂടിയാണ് താരം. ചുരുക്കി പറഞ്ഞാൽ ഒരുപാട് മേഖലകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോ പകർത്തിയെടുത്ത ഫോട്ടോഗ്രാഫർ തന്നെയാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിബി ചീരാൻ ഫോട്ടോഗ്രാഫി യാണ് ഫോട്ടോ പങ്കുവെച്ചത്. താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നു.

മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന സാരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചു. 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്ലേബാക്ക് സിംഗർ എന്ന നിലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ച വ്യക്തി കൂടിയാണ് മമ്ത മോഹൻദാസ്. 2006-ലെ മികച്ച പിന്നണി ഗായികക്കുള്ള തെലുങ്ക് സംസ്ഥാന അവാർഡ് നേടാൻ താരത്തിന് ചോദിച്ചു. 2005 ൽ മയൂഖം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു.