
നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നർഗീസ് ഫക്രി. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2011 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് സിനിമയിൽ സജീവമായി നിലകൊണ്ടു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.



ഏകദേശം പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം ഹിന്ദി സിനിമക്ക് പുറമെ തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. താരം ഒരു സമയത്ത് യുവാക്കൾക്ക്കിടയിൽ ഹരമായിരുന്നു.



താരം ഇപ്പോൾ സിനിമ ലോകത്ത് പഴയത് പോലെ സജീവമല്ല. ഒരു സമയത്ത് സിനിമ ലോകത് സജീവവമായി നില നിന്നിരുന്ന താരം സജീവമല്ലാതാകാനുള്ള കാരണം ഈ അടുത്ത വെളിപ്പെടുത്തുജയുണ്ടായി. തരത്തിന്റെ വ്യക്തമായ റീസൺ തുറന്നു പറയുകയും ചെയ്യുന്നുണ്ട്.



ജോലിയുടെ സ്‌ട്രെസ് താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് താരം സിനിമയിൽ നിന്ന് വിട്ടു നിന്നത് എന്ന് പറയുന്നുണ്ട്. സിനിമയിൽ മുഴുവൻ സമയം സജീവമാകേണ്ടി വന്നപ്പോൾ സമൂഹവുമായുള്ള ബന്ധം കുറഞ്ഞു വന്നു. ആൾകാറുമായുള്ള ഇടപെടൽ കുറഞ്ഞു വന്നു. എന്തോ സ്‌ട്രെസ് ഫീൽ ചെയ്യാൻ തുടങ്ങി.



ഇത് പിന്നീട് മറ്റു പല പ്രശ്നങ്ങളിലേക്ക് പോകും എന്ന് തോന്നിയ സമയം സിനിമയിൽ നിന്ന് താത്കാലികബ്രേക്ക് എടുക്കേണ്ടി വന്നു എന്ന് താരം പറയുകയുണ്ടായി.മാനസികാരോഗ്യ വിഷയത്തിൽ പൂർണമായി ആരോഗ്യവതിയാകണം എന്നത് ആണ് പ്രധാന കാരണം എന്ന് താരം കൂട്ടിച്ചേർത്തു.



2011 ൽ രണ്ബീർ കപൂർ നായകനായി പുറത്തിറങ്ങിയ റോക്ക് സ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമെറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സിനിമകളിൽ ഐറ്റം ഡാൻസർ ആയി പ്രത്യക്ഷപ്പെട്ടു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.




