ചുരുങ്ങിയ കാലംകൊണ്ട് ഓൾ ഇന്ത്യ ലെവലിൽ അറിയപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാരിയർ. കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒരൊറ്റ രാത്രിയിൽ ദേശീയ ക്രഷ് എന്ന നിലയിലേക്ക് മാറിയ താരം നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകക്കൂട്ടത്തിന് നേടിയെടുത്തത്.
ആദ്യ സിനിമയിൽ തന്നെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം പെട്ടെന്ന് തന്നെ ഇന്ത്യ തലത്തിൽ അറിയപ്പെട്ടു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴ് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇപ്പോൾ താരം പങ്കുവെച്ച് ഒരു സ്റ്റൈലീഷ് കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ദുബായിൽ നിന്നുള്ള താരത്തിന്റെ സുന്ദര ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
തൻഹ എന്ന സിനിമയിൽ താരം ആദ്യം അഭിനയിച്ചതങ്കിലും സിനിമാ പ്രേമികൾക്കിടയിൽ താരം അറിയപ്പെട്ടത് 2019 ൽ ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ അഭിനയിച്ചതോട് കൂടിയാണ്. പിന്നീട് താരം ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിൽ അരങ്ങേറി. മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു.
Leave a Reply