മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ന്റെ നാലാമത്തെ സീസൺ ആരംഭിച്ചിരിക്കുന്നു. കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രമുഖരാണ് ബിഗ് ബോസ് മത്സരാർത്ഥികളായി എത്തുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ത്യയിലെ മറ്റു പല ഭാഷകളിലും വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഹിന്ദി ബിഗ് ബോസ് ആണ് ഏറ്റവും കൂടുതൽ സീസണുകൾ പൂർത്തിയാക്കിയത്. മലയാളത്തിൽ ഇത് നാലാമത്തെ സീസൺ ആണ്. ആദ്യത്തെ സീസൺ വളരെ വിജയകരമായി പൂർത്തിയാക്കിയെങ്കിൽ, രണ്ടും മൂന്നും കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയുണ്ടായി.

പതിവുപോലെ ഒരുപാട് സെലിബ്രിറ്റികൾ ആണ് നാലാമത്തെ സീസണിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ trp റേറ്റിംഗ് കുത്തനെ ഉയരുകയാണ്. നാലാമത്തെ സീസൺ അതിന്റെ യഥാർത്ഥ പഞ്ചിലേക്ക് നീങ്ങിയിരിക്കുന്നു. മത്സരാർത്ഥികൾക്കിയിൽ അസ്വാരസ്യത വന്നു തുടങ്ങി.



പല മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയത്. അതിൽ പെട്ട ഒരാളാണ് ശാലിനി നായർ. അവതാരക മേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ശാലിനി നായർ. തന്റെ ചെറുപ്പം മുതൽ ഇതുവരെയുള്ള ജീവിതകഥ താരം വരുന്നതിനുമുമ്പ് തുറന്നു പറഞ്ഞിരുന്നു.



സിംഗിൾ മദർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. വിവാഹമോചിതയാണ് താരം. തന്റെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്ന് താരം ബിഗ് ബോസ് ഹൗസിൽ തുറന്നു പറയുകയുണ്ടായി. വിവാഹവും വിവാഹമോചനവും പിന്നീട് മകളുമായുള്ള സിംഗിൾ മദർ ജീവിതവും കാര്യറും ഒക്കെ താരം പറയുന്നുണ്ട്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.



” എന്റെത് ഒരു വെൽ planned അറേഞ്ച്ഡ് മാരേജ് ആയിരുന്നു. വിവാഹ പ്രണയം ഒന്നായിരുന്നില്ല. വളരെ സന്തോഷത്തോടുകൂടി ജീവിതം ആരംഭിക്കുന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാനും കല്യാണം കഴിച്ചത്. പക്ഷേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി. ഭർത്താവിൽ നിന്നുള്ള മോശമായ അനുഭവം കാരണം ഒരുമിച്ചുള്ള ജീവിതം മുന്നോട്ടു പോയില്ല.



കുഞ്ഞിന് ഒന്നര വയസ്സാകുമ്പോഴേക്കും ഞങ്ങൾ വേർപിരിഞ്ഞു.
ഭർത്താവിന്റെ വീട്ടുകാരെ മൊത്തത്തിൽ കുറ്റപ്പെടുത്താതെ ആണ് താരം പറഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ തന്നെ മകളെപ്പോലെ കാണുന്ന ഒരു ഇളയമ്മ കൂടി ഉണ്ടായിരുന്നു എന്ന് താരം സ്മരിച്ചുകൊണ്ട് ബിഗ് ബോസിൽ പറയുകയുണ്ടായി.



ആങ്കറിംഗ് രംഗത്ത് സജീവമായതോടുകൂടി നാട്ടിൽ പലരും പല രീതിയിലുള്ള ഗോസിപ്പുകൾ പരത്തി. ഞാൻ പൈസ ഉണ്ടാക്കുന്നത് മറ്റു പല രീതിയിൽ ആണെന്നുള്ള വാർത്തകൾ കുടുംബത്തിൽ വരെ പ്രചരിക്കുകയുണ്ടായി. പലരും എന്റെ അച്ഛനെ പോലും തെറ്റിദ്ധരിപ്പിച്ചു. അച്ഛൻ കരയുന്ന അവസ്ഥ വരെ എത്തി. എന്ന് താര സങ്കടത്തോടെ കൂടി പറയുന്നുണ്ട്.

