
ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു.



സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. തന്റെ നിലപാടുകൾ സധൈര്യം തുറന്നു പറഞ്ഞു ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്.



യുടിവി മോഷൻ പിക്‌ചേഴ്‌സിന്റെ സിഇഒ സിദ്ധാർത്ഥ് റോയ് കപൂറുമായിട്ടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്തു കൊണ്ടാണ് ഭർത്താവുമൊത്തുള്ള സിനിമകൾ ചെയ്യാത്തത് എന്ന അവതാരകയുടെ ചോദ്യത്തിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അഭിനേത്രിയാണ് താരം എന്നതു കൊണ്ടു തന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറൽ ആയിട്ടുണ്ട്.



പക്ഷേ ഇത് സ്വകാര്യ ജീവിതത്തിലെ വിഷയങ്ങൾ പറഞ്ഞതു കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. സാധാരണ ഗതിയിൽ ഏതെങ്കിലും നിർമ്മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാൽ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് താരത്തിന്റെ പതിവ്. എന്നാൽ ഭർത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കിൽ എങ്ങനെ ഞങ്ങൾ തമ്മിൽ പിണങ്ങും എന്നാണ് വിദ്യ ഒരു ചെറുപുഞ്ചിരിയോടെ അവതാരകയോട് ചോദിച്ചത്.



ഭർത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണമായി താരം പറയുന്നത് പ്രതിഫലമാണ്. ഓരോ സിനിമക്കും മൂന്നു കോടി രൂപയോളം താരമിപ്പോൾ പ്രതിഫലം വാങ്ങുന്നുണ്ട്. ഞാൻ ഭാര്യ അല്ലേ എന്ന് കരുതി ഞാൻ വിചാരിക്കുന്ന പ്രതിഫലം സിദ്ധാർത്ഥ തന്നില്ലെങ്കിലോ എന്നും അങ്ങനെ എനിക്ക് വേണ്ടത് തരാതിരിക്കുമ്പോൾ അത് എന്റെ താരമൂല്യം കുറയ്ക്കുന്നതിന് തുല്യമായി എനിക്ക് തോന്നും എന്നും താരം ഇതിനോട് ചേർത്തു പറഞ്ഞു.



ഇത് പിന്നീട് ഞങ്ങൾക്ക് ഇടയിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമാകും എന്നും വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ധാർത്ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടും സ്വീകരിച്ചിട്ടില്ല എന്നും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന അഭിപ്രായം ആണ് ഉള്ളത് എന്നും താരം പറഞ്ഞു. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ അഭിമുഖം വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ കയ്യടി ആണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്.





