
നടി ആക്രമിക്കപ്പെട്ട കേസ് നാള് കൂടും തോറും ദിലീപിനെ കുരുക്കി വലിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് കേസിന്റെ ഗതിവിഗതികൾ എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള ഏത് വാർത്തകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു വന്നാലും കാവ്യയെ ചീത്ത പറയുന്നതായും മഞ്ജുവാര്യരെ പ്രശംസിക്കുന്നതുമായ ഒരുപാട് കുറിപ്പുകളും വർത്തമാനങ്ങളും കമന്റുകളും പുറത്തു വരാറുണ്ട്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു വന്ന ഇവ ശങ്കറിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിന്റെ പ്രതി സ്ഥാനത്തെയും മഞ്ജുവാര്യരുടെ ആത്മ വിശ്വാസത്തെയും എല്ലാം ഉദ്ധരിച്ചു കൊണ്ടാണ് കുറിപ്പ് പുറത്തു വന്നിരിക്കുന്നത്. വാക്കുകൾക്കിടയിലൂടെ വായിക്കാൻ ശ്രമിച്ചാൽ വലിയ അർത്ഥം തരുന്ന ഒരു ചെറിയ കുറിപ്പാണ് ഇവ ശങ്കർ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകയും ആണ് ഇവ ശങ്കർ. സമൂഹത്തിൽ നടക്കുന്ന മിക്ക വിഷയങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ സധൈര്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ തുറന്നു പറയാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഇവ ശങ്കർ മുന്നോട്ട് വരാറുണ്ട്. മഞ്ജുവാര്യരുടെ പ്രശംസിച്ചു കൊണ്ട് ഉള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.



ഇവ ശങ്കറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: “എങ്ങനെയാണ് ഒരു വ്യക്തിക്കു ഇത്രയും പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നതിനു ഏക തെളിവാണ് മഞ്ജു വാരിയർ. ഒത്തിരി സ്ത്രീകൾക്ക് പ്രചോദനമേകുന്ന ജീവിതം, വ്യക്തിത്വം, നിലപാടുകൾ നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ അബലകൾ അല്ല എന്ന പൊതു ധാരണയാണ് മഞ്ജു വാരിയർ എന്ന നടി പൊളിച്ചു മാറ്റിയത്.”



“ഇപ്പോൾ തലയുയർത്തി നിൽക്കാൻ ഏറ്റവും യോഗ്യത നീ അല്ലെ മഞ്ജു? ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മകൾ സ്‌നേഹം നിഷേധിച്ചിട്ടും നീ വിധിയോട് പൊരുതി. മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഒരു ചാൺ കയറിലോ, ഒരു കുപ്പി വി ഷ ത്തിലോ, എന്നേ തീർന്നു പോയേനെ. അല്ലെങ്കിൽ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ.”



“നീയും അതി ജീവിച്ചവൾക്കൊപ്പമുണ്ട്. പരിഹസിച്ചവരുടെയും നിന്ദിച്ചവരുടെയും മുന്നിൽ പുഞ്ചിരി കൊണ്ട് ഉയരങ്ങൾ നടന്നു നീങ്ങുമ്പോൾ. തകർന്നത് അയാളാണ്, ദിലീപ് എന്ന അഹങ്കരി, അയാളുടെ അഹങ്കാരത്തിനു ഏറ്റ പ്രഹരമാണ്, ഇതു കാലം കാത്തു വെച്ച കാവ്യനീതി ആണ്.”



