ഉർഫിയുടെ വസ്ത്രധാരണം അരോചകമാണ് എന്ന് കമന്റ് ചെയ്ത് ഫറ ഖാൻ… കണക്കിന് മറുപടി കൊടുത്ത് താരം…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉറഫി ജാവേദ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. അതു കൊണ്ടു തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് വലിയ സ്ഥാനമാണ്. 2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്.

ഏത് വേഷവും വളരെ മനോഹരമായാണ് താര അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നിലനിർത്തുന്നത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ഉണ്ട്.

അതും ഇതുവരെയും മികച്ച അഭിനയത്തിലൂടെ താരം നില നിർത്തുന്നു. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാംദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. അഭിനയം മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാനുള്ളത്. താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന ഒരു കമന്റ് അതിനു താരം നൽകിയ മറുപടിയും ആണ് വൈറലാകുന്നത്.

സംരംഭകയും ഫാഷൻ ഡിസൈനറുമായ ഫറ ഖാൻ ആണ് താരത്തിന് വസ്ത്രധാരണം അരോചകമാണ് എന്ന കമന്റ് ചെയ്തിരിക്കുന്നത്. അരോചകമായി വസ്ത്രം ധരിക്കുന്ന ഈ പെൺകുട്ടിയെ താക്കീത് ചെയ്യേണ്ടതുണ്ട് എന്നും ആളുകൾ അവളെ നോക്കി പരിഹസിച്ച് ചിരിക്കുന്നു. എന്നാൽ ആവരുടെ ചിരി ഇഷ്ടം കൊണ്ടാണെന്ന് അവൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നുമാണ് ഫറാ ഖാൻ കമന്റിൽ രേഖപ്പെടുത്തിയത്.

അതിന് കണക്കിന് മറുപടിയും താരം നൽകിയിട്ടുണ്ട്. എന്റെ വസ്ത്രധാരണ മോശമാണ് എന്ന് എനിക്കറിയാം ഞാനും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്നും ഇറക്കം കുറഞ്ഞാൽ മോശമാണ് എന്ന് പറയാൻ സാധിക്കുമോ എന്നും സമൂഹത്തിന്റെ മാറ്റമാണ് ആഗ്രഹിക്കുന്നത് എങ്കിൽ സ്വന്തം വീട്ടിൽ നിന്നു തുടങ്ങു എന്നും താരം മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ഇതിലൊന്നും തൃപ്തിവരാത്ത താരം വീണ്ടും ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അതീവ ഗ്ലാമർ ലുക്കിലുള്ള ഒരു മോഡൽ വസ്ത്രം ധരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്റെ വസ്ത്രധാരണം ആരോചകമാണെന്ന് കമന്റ് ചെയ്ത ആന്റിമാർക്ക് ഇത് മതിയോ എന്നാണ് താരം വീഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ഇതിലൊന്നും നിർത്താതെ താരം ഫറ സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ഒരു ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Urfi
Urfi
Urfi
Urfi