
മലയാള സിനിമ മേഖലയിൽ ശാലീന സൗന്ദര്യത്തിന്റെ പര്യായമായാണ് കാവ്യാ മാധവനെ പറയപ്പെടാറുള്ളത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിൽ നായികയായി താരം തുടക്കമിട്ടു. അതിനുശേഷം മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം സിനിമകളിൽ അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ തേടുകയും ചെയ്തു.

മോഹിപ്പിക്കുന്ന സൗന്ദര്യം എന്ന വലിയ പ്രത്യേകതക്കോപ്പം തന്നെ മികച്ച അഭിനയ രീതിയും താരത്തിന്റെ വലിയ ഒരു സവിശേഷതയായി എല്ലാവരും പറഞ്ഞു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് രണ്ട് പ്രാവശ്യം താരം നേടുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരത്തിന് വേണ്ടിവന്നുള്ളൂ.

പിന്നീട് വിവാഹ ജീവിതവുമായി ബന്ധപ്പെട്ട സിനിമ അഭിനയം മേഖലയിൽ നിന്ന് താരം ഒരു ഇടവേള എടുത്തിരുന്നു. പക്ഷേ വിവാഹ മോചനത്തിൽ ആണ് ആ കല്യാണം കലാശിച്ചത്. അതിനു ശേഷം മലയാള സിനിമയിൽ താരം സജീവമായി എങ്കിലും ഒരുപാട് സിനിമകളിൽ ഒന്നിച്ച് നായകനായി അഭിനയിച്ച ദിലീപ് താരത്തെ രണ്ടാമത് വിവാഹം കഴിച്ചതോടെ സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ താരം വീണ്ടും വിട്ടുനിൽക്കുകയാണ്.



ഇപ്പോൾ താരത്തിന് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരിലുള്ള മീനാക്ഷിയും ഇളയ മകൾ മഹാലക്ഷ്മിയും ഒരുമിച്ച് ഉള്ള കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ താരം. സിനിമയിൽ സജീവമല്ലാത്തതു പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തെ കുറിച്ചുള്ള വാർത്തകളോ താരത്തിന്റെ ഫോട്ടോകളോ വൈറലായി കഴിഞ്ഞാൽ മഞ്ജുവാര്യരെ കുറിച്ചുള്ള കമന്റുകൾ സാധാരണയായി ഇപ്പോൾ വരാറുണ്ട്.



കാവ്യയുടെ കുടുംബ വിശേഷങ്ങൾ ചർച്ച ചെയ്യുന്ന ഒരു പേജ് സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. ആ പേജിൽ കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോക്ക് താഴെ വന്ന് ഒരു കുറിപ്പും അതിനു വന്നു താഴെ വന്ന കമന്റുകളും ആണ് ഇപ്പോൾ തരംഗമാകുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും അക്കാലത്ത് യുവ തലമുറയെ കയ്യിലെടുത്ത ശാലീന സുന്ദരിയായ ഒരു പെണ്ണ് ഉണ്ടായിരുന്നു മലയാള സിനിമയിൽ എന്ന് തുടങ്ങുന്ന കുറിപ്പാണ് വൈറലായത്.



അവൾക്ക് ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളമായിരുന്നു എന്നും കാവ്യയുടെ ചിത്രത്തോടൊപ്പം ഉള്ള കുറിപ്പിൽ പറയുന്നു. അന്ന് മാത്രമല്ല ഇന്നും എന്നാണ് ഒരുപാട് പേർ ഇതിനു മറുപടിയായി നൽകുന്നത്. ഇത് മഞ്ജു വാര്യർക്കെതിരായുള്ള തുറന്ന വിമർശനമാണ് എന്ന് ചുരുക്കം. എന്തായാലും വളരെ പെട്ടെന്ന് തന്നെ കുറിപ്പും കമന്റുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.



