സാരിയിൽ എജ്ജാതി ക്യൂട്ട്നെസ്സ്… ദേവിക സഞ്ജയുടെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

in Entertainments

മലയാള സിനിമയിലെ പുതുമുഖ താരമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം കാഴ്ചവെച്ച താരമാണ് ദേവിക സഞ്ജയ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ മികവുള്ള പുതുമുഖ താരങ്ങളെ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമാ മേഖലയാണ് മലയാളം എന്നതിന്റെ പുതിയ തെളിവാണ് താരം എന്ന് പറയാം. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.

എങ്കിലും അഭിനയിച്ച സിനിമയിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താനും പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും സാധിച്ചിട്ടുണ്ട് ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും പ്രേക്ഷകർ നിറഞ്ഞ കൈയ്യടി സമ്മാനമായി നൽകുകയും ചെയ്തു എന്ന് വേണം പറയാൻ. ഞാൻ പ്രകാശൻ എന്ന വിജയകരമായ ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിൽ താരത്തിന്റെ മികച്ച അഭിനയം വലിയ ഒരു ഭാഗമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. കെപിഎസി ലളിതയും താരവും ഉള്ള സീനുകൾ ഒന്നും മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. താരത്തിന്റെ രണ്ടാമത്തെ സിനിമ കുർബാന ആണ്. ഷെയിൻ നിഗത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുകയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ രണ്ടു സിനിമകളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി എന്ന് ചുരുക്കം.

ഇപ്പോൾ താരം സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയുടെ ഭാഗമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മകൾ എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നതാണ്. അതുകൊണ്ട് എല്ലാം തന്നെ വലിയ പ്രേക്ഷക പ്രതീക്ഷ സിനിമയിലുണ്ട്. സിനിമയുടെ ഇതുവരെയുള്ള വർത്തമാനങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സജീവമായി താരം സമൂഹ മാധ്യമങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും അപ്ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

തരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ട് പ്രാവശ്യം താരം സാരിയിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴും സാരിയിലൂടെ തന്നെയാണ് താരം വിസ്മയം തീർക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുന്നത്. മികച്ച പ്രതികരണങ്ങൾ ഇപ്പോഴും പ്രേക്ഷകർ താരത്തിന് നൽകിക്കൊണ്ടിരിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Devika
Devika
Devika
Devika

Leave a Reply

Your email address will not be published.

*