ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല… തുറന്നു പറഞ്ഞ് രചന നാരായണൻകുട്ടി…

സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ് രചന നാരായണൻകുട്ടി. 2001 മുതൽ താരം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. ടെലിവിഷൻ അവതാരക എന്ന രൂപത്തിലും താരം തിളങ്ങി നിന്നിട്ടുണ്ട്. ടെലിവിഷൻ രംഗത്തും താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

ബിരുദ പഠനത്തിനു ശേഷം അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് ടെലിവിഷൻ മേഖലകളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. അതു പോലെ തന്നെ കുച്ചുപ്പുടിയിലെ പരിശീലനം ലഭിച്ച നർത്തകിയാണ് താരമെന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതിനനുസരിച്ചുള്ള മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

സിനിമാ മേഖലയിൽ സജീവമാകുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു. നിലവിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മറിമായം എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രി ആയി മാറുന്നത്. അതിനുശേഷം ഇപ്പോൾ താരത്തിന് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്.

മറിമായത്തിലെ കഥാപാത്രം അത്രത്തോളം മികവിൽ താരം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണത്. 2001 ൽ താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ റോളിലാണ് അഭിനയിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു വേഷം. തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. എങ്കിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചു.

ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. കൃഷി ഓഫീസറുടെ കഥാപാത്രത്തെയാണ് ആറാട്ട് എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ എന്ന പരിപാടിയുടെ അവതാരിക താരമായിരുന്നു. ഒരുപാട് ടെലിവിഷൻ പരിപാടികൾ ജഡ്ജായായും മത്സരാർത്ഥിയും അവതാരകയായും താരം രംഗത്തുവന്നിട്ടുണ്ട്.

എന്തായാലും താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് പെർഫോമൻസ് മറിമായത്തിലെ തന്നെയാണ്. എന്തായാലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ താരം നേടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം അമ്പതോളം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്.

മോഡലിംഗിലും സിനിമാ രംഗത്തും ഒക്കെയായി താരം സജീവമായി ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

ഗ്ലാമർ വേഷങ്ങൾ സിനിമയിൽ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല എന്ന് താരം വളരെ വ്യക്തമായി ഉത്തരവും നൽകി. അഭിനയിച്ചതിൽ ഒരു ബാർ ഡാൻസ് ചെയ്ത സിനിമ ഉണ്ടായിട്ടുണ്ട് എന്നും അത് കഥാപാത്രം അല്ലേ അത് ചെയ്യുന്നതു കൊണ്ട് എന്താണ് എന്നും അതിന് എനിക്ക് മടി ഇല്ല എന്നുമാണ് വളരെ പെട്ടെന്ന് തന്നെ കൃത്യമായി മറുപടി നൽകിയത്. വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നു.

Rachana
Rachana

Be the first to comment

Leave a Reply

Your email address will not be published.


*